കലൂര്‍ സ്റ്റേഡിയത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്‍െറ മിന്നല്‍ പരിശോധന

കാക്കനാട്: ഫുട്ബാള്‍ മത്സരത്തിനിടെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്‍െറ മിന്നല്‍ പരിശോധന. അനധികൃതമായി വന്‍വിലക്ക് വില്‍പന നടത്തിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു പരിശോധന. കുടിവെള്ളം ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ക്ക് അനുവദനീയമായ പരമാവധി വിലയേക്കാള്‍ കൂടിയ വിലയ്ക്ക് വില്‍പന നടത്തിയതായി കണ്ടത്തെി. പരമാവധി 20 രൂപ വിലയുള്ള ഒരു ലിറ്റര്‍ കുടിവെള്ളം 50 രൂപക്കാണ് സ്റ്റേഡിയത്തില്‍ കളിക്കിടെ വിറ്റതെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍, മധ്യമേഖല ഡെപ്യൂട്ടി കംട്രോളര്‍ റാം മോഹന്‍ എന്നിവര്‍ പറഞ്ഞു. അതുപോലെ കോളക്ക് ഗ്ളാസിനാണ് നിശ്ചിത വിലയെന്ന രീതിയിലാണ് വിറ്റിരുന്നത്. കുപ്പിയിലുള്ളതിനേക്കാള്‍ ഇരട്ടിവിലയ്ക്ക് വിറ്റതായും കണ്ടത്തെി. കോള ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ സീല്‍ ചെയ്ത കുപ്പികളില്ലല്ലാതെ ഗ്ളാസിലോ മറ്റോ പകര്‍ന്ന് വില്‍ക്കാന്‍ പാടില്ളെന്ന നിയമമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പോപ്പ് കോണ്‍ തുടങ്ങിയ പാക്ക്ചെയ്ത ഭക്ഷണസാധനങ്ങള്‍ യഥാര്‍ഥ വില, ഉല്‍പാദിപ്പിച്ച സ്ഥാപനം, ഉല്‍പാദിപ്പിച്ച തീയതി, കാലാവധി, തൂക്കം എന്നിവയില്ലാതെയാണ് വില്‍പന നടത്തിയത്. ഇതേ തുടര്‍ന്ന് സ്റ്റേഡിയത്തിലെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാന്‍ കരാറെടുത്തിരുന്നവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ പറഞ്ഞു. ഐ.എസ്.എല്ലാണ് ഇവര്‍ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. കരാറിന്‍െറ വിശദാംശങ്ങള്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസി. കംട്രോളര്‍ ബി.എസ്. ജയകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ എന്‍.പി. സന്തോഷ്, പി.കെ. മോഹനന്‍, ജോണ്‍ വര്‍ഗീസ്, വിമല്‍, വിനോദ്കുമാര്‍, നിഷാദ്, ബഷീര്‍, ജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് മിന്നല്‍ പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.