പുനര്‍ലേല നിര്‍ണയത്തില്‍ ആഞ്ഞിലിക്ക് വില 44,500

കൊച്ചി: പുറമ്പോക്കിലെ കൂറ്റന്‍ ആഞ്ഞിലി മരം വെട്ടി തൃക്കാക്കര നഗരസഭ ലേലം ചെയ്ത നടപടി വിവാദമായതിനെ തുടര്‍ന്ന് പുനര്‍ലേലത്തിന് വനം വകുപ്പ് ആഞ്ഞിലിക്ക് 44,500 രൂപ വില നിശ്ചയിച്ചു. നഗരസഭ ആവശ്യപ്പെട്ടപ്രകാരം വനംവകുപ്പ് ആദ്യം വില നിര്‍ണയിച്ചത് 2,891 രൂപയായിരുന്നു. വനം വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് വെട്ടിയ ആഞ്ഞിലി തുച്ഛവിലക്ക് ലേലം ചെയ്ത നടപടി വിവാദമായതിനെ തുടര്‍ന്നാണ് നഗരസഭ റദ്ദാക്കിയത്. വനം വകുപ്പധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാതെ വിലനിര്‍ണയിച്ചതെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രണ്ടാമത് വിലനിര്‍ണയിച്ച് നല്‍കിയത്. നഗരസഭ അധികൃതര്‍ മരത്തിന്‍െറ നീളവും വീതിയും സംബന്ധിച്ച് രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് ആഞ്ഞിലിക്ക് സ്ഥലം സന്ദര്‍ശിക്കാതെ വിലനിര്‍ണയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ലക്ഷം രൂപ വിലമതിക്കുന്ന മരം തുച്ഛവിലക്ക് ലേലം നടത്തി തരപ്പെടുത്താന്‍ കൂട്ടുനിന്നവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. വകുപ്പിനെ അറിയിക്കാതെ വെട്ടിയ മരത്തിന്‍െറ വിലനിര്‍ണയിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് വിലനിര്‍ണയിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റോഡരികിലെ മരം സമീപത്തെ വീടിന് ഭീഷണിയാണെന്നും അതുകൊണ്ടാണ് വനം വകുപ്പിനെ അറിയിക്കാതെ അടിയന്തരമായി മരം മുറിച്ചതെന്നായിരുന്നു നഗരസഭ വനം വകുപ്പിനെ അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ച കൂറ്റന്‍ ആഞ്ഞില്‍ മരത്തിന്‍െറ തടി തുച്ഛവിലക്ക് ലേലം ചെയ്ത വിവരം അറിഞ്ഞ പരിസരവാസികള്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതത്തേുടര്‍ന്ന് സ്ഥലത്തത്തെിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മരം അപകടാവസ്ഥയിലായിരുന്നില്ളെന്ന് ബോധ്യപ്പെട്ടു. മരത്തിന്‍െറ കടഭാഗത്തിന് മാത്രം ഏകദേശം രണ്ട് മീറ്റര്‍ വണ്ണമുണ്ട്. എന്നാല്‍, നഗരസഭ നല്‍കിയ കണക്കുകളില്‍ മരത്തിന്‍െറ വണ്ണവും നീളവും കുറച്ചുകാണിച്ചാണ് വിലനിര്‍ണയിക്കാന്‍ വനം വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.