മദ്യലഹരിയില്‍ കാറോടിച്ച് അപകടം; അഭിഭാഷകന്‍ അറസ്റ്റില്‍

കൊച്ചി: തിരക്കേറിയ നഗരത്തില്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് അഭിഭാഷകന്‍െറ പരാക്രമം. ഹൈകോടതി ജങ്ഷനില്‍ വെള്ളിയാഴ്ച രാത്രി 10ഓടെയാണ് ഇയാള്‍ ഓടിച്ച വാഹനം അപകടത്തില്‍പെട്ടത്. മാവേലിക്കര തട്ടാരമ്പലം പുത്തന്‍വീട്ടില്‍ വിഷ്ണു രാമചന്ദ്രനെ (28) സംഭവവുമായി ബന്ധപ്പെട്ട് സിറ്റി വെസ്റ്റ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് അപകടകരമാംവിധം കാറോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ലക്കുകെട്ട ഇയാള്‍ ഓടിച്ചിരുന്ന വാഹനം ഹൈകോടതി ജങ്ഷനിലെ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തത്തെുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളുള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പെട്ടു. പൊലീസത്തെിയാണ് വാഹനക്കുരുക്ക് ഒഴിവാക്കി ഗതാഗതം പുന$സ്ഥാപിച്ചത്. പൊലീസിനോടും ഇയാള്‍ തട്ടിക്കയറി. ഇയാളുടെ പരാക്രമം കണ്ട് ജനങ്ങളും തടിച്ചുകൂടി. പണിപ്പെട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.