നെല്ലിക്കുഴിയിലെ മഞ്ഞപ്പിത്തം: ആരോഗ്യ സംഘത്തിന്‍െറ ഞെട്ടിക്കുന്ന കണ്ടത്തെല്‍

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മഞ്ഞപ്പിത്തബാധ സംബന്ധിച്ച് ആരോഗ്യ സംഘത്തിന്‍െറ ഞെട്ടിക്കുന്ന കണ്ടത്തെല്‍. പഞ്ചായത്തിലെ സ്വകാര്യ സ്വാശ്രയ കോളജ് ഹോസ്റ്റലുകളില്‍ ഉപയോഗിക്കുന്നത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന മലിനജലമാണന്ന് പരിശോധനയില്‍ ആരോഗ്യ വകുപ്പ് കണ്ടത്തെി. മേഖലയില്‍ മഞ്ഞപ്പിത്തം രൂക്ഷമായിട്ടുള്ള നെല്ലിക്കുഴിയിലെ പ്രമുഖ സ്വകാര്യ ഡെന്‍റല്‍, എന്‍ജിനീയറിങ്, ആര്‍ട്സ് കോളജുകളിലെ വിദ്യാര്‍ഥികളിലും കോളജ് ജീവനക്കാര്‍ക്കുമിടയില്‍ രോഗം പടര്‍ന്നുപിടിച്ചതായി വിവരം ലഭിച്ചതിനത്തെുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സംഘം സ്ഥലം സന്ദര്‍ശിച്ച് കര്‍ശന പരിശോധന നടത്തിയത്. കോളജിലെ വൈസ് പ്രിന്‍സിപ്പല്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍, ഡ്രൈവര്‍ അടക്കം നിരവധി വിദ്യാര്‍ഥികളും മാരകമായ മഞ്ഞപ്പിത്ത ബാധയത്തെുടര്‍ന്ന് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതത്തേുടര്‍ന്ന് കോളജ് ഹോസ്റ്റലുകളിലേക്ക് മലിനജലം പമ്പ് ചെയ്യുന്നത് നിര്‍ത്തിവെക്കാനും അടിയന്തരമായി ബോര്‍വെല്‍ സ്ഥാപിക്കാനും കോളജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ എല്ലാ വാര്‍ഡുകളിലെയും പൊതുകിണറുകളടക്കം മുഴുവന്‍ കിണറുകളും സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തി. കോളജുകളിലെ ജലസ്രോതസ്സ്, മലിനജല ട്രീറ്റ്മെന്‍റ് പ്ളാന്‍റ്, ലേഡീസ് ഹോസ്റ്റല്‍ കാന്‍റീന്‍, മെസ് തുടങ്ങിയവിടങ്ങളില്‍ പരിശോധന നടത്തി രോഗം പടരാതിരിക്കാന്‍ ജാഗ്രത നിര്‍ദേശം നല്‍കി. പ്രഫഷനല്‍ കോളജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്കും സ്ഥാപനങ്ങളിലും മഞ്ഞപ്പിത്ത രോഗവും പ്രതിരോധവും സംബന്ധിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു. പ്രശ്നബാധിത പ്രദേശത്തെ അടച്ചുപൂട്ടിയ ഹോട്ടലുകള്‍ പബ്ളിക് ഹെല്‍ത്ത് ലാബിന്‍െറ പരിശോധന ഫലം വരുന്നതുവരെ തുറക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി, വാരപ്പെട്ടി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷാജി, നെല്ലിക്കുഴി ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ പോള്‍ വര്‍ഗീസ്, കുട്ടമ്പുഴ ജൂനിയര്‍ ഹൈല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. ഉദയന്‍, കെ.എം. അഷ്റഫ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.