ആലുവ: ടൂറിസത്തിന്‍െറ മറവില്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലരുതെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ് ഡോ: ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബാറുകള്‍ അടച്ചശേഷം വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഓണ്‍ലൈന്‍ മദ്യ വില്‍പന എന്ന തലതിരിഞ്ഞ നിര്‍ദേശം ഉപക്ഷിച്ച നിലപാട് ആശാവഹവും പ്രതീക്ഷാനിര്‍ഭരവുമാണ്. ഗാന്ധി ജയന്തി ദിനത്തില്‍ 10 ശതമാനം ബിവറേജ് ഒൗട്ട്ലെറ്റുകള്‍ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.