തകര്‍ന്ന റോഡ്, കുഴികള്‍, വെള്ളക്കെട്ട്: സഞ്ചാര യോഗ്യമല്ലാതെ ശ്രീനാരായണഗിരി കവല

ആലുവ: കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം ശ്രീനാരായണഗിരി കവലയില്‍ റോഡ് തകര്‍ന്നു. കുഴികള്‍ രൂപപ്പെട്ട് വര്‍ഷങ്ങളായി റോഡ് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണ്. മഴക്കാലമായതിനാല്‍ വെള്ളക്കെട്ടും പതിവാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴികള്‍ പലപ്പോഴും മനസിലാകുന്നില്ല. ഇതുമൂലം അപരിചിതരായ യാത്രക്കാര്‍ കുഴിയില്‍ വീഴുന്നതും പതിവാണ്. പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡുകള്‍ സംഗമിക്കുന്ന ഭാഗമാണിത്. നിരവധി ഉപറോഡുകളും ചേരുന്നുണ്ട്. ആലുവ-പെരുമ്പാവൂര്‍ ദേശസാത്കൃത റൂട്ടിനെയും സ്വകാര്യ റൂട്ടിനെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന റോഡിലെ പ്രധാന കവലകൂടിയാണിത് . അതിനാല്‍ നൂറുകണക്കിന് യാത്രക്കാരാണ് കവലയിലൂടെ കടന്നുപോകുന്നത്. ചില സ്ഥലങ്ങള്‍ പാടെ തകര്‍ന്നിരിക്കുകയാണ്. വലിയ തോതില്‍ ടാറിങ് ഇളകിപ്പോയ സ്ഥലങ്ങളില്‍ മണ്ണും കല്ലും നിറഞ്ഞ് അപകട ഭീഷണിയായിട്ടുണ്ട്. റോഡിനിരുവശവും കാനകളില്ലാത്തതാണ് പ്രധാന പ്രശ്നം. ഇതുമൂലം മഴവെള്ളം ഒഴുകിപ്പോകാതെ റോഡില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. റോഡ് വശങ്ങള്‍ കാടുകയറിയിട്ടുമുണ്ട്. കീഴ്മാട്, കീരംകുന്ന്, ശിവഗിരി, റേഷന്‍കട കവല തുടങ്ങിയ ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്ക് പ്രധാന റോഡുകളിലത്തൊന്‍ തകര്‍ന്നു കിടക്കുന്ന റോഡാണ് ആശ്രയം. കീഴ്മാട് പഞ്ചായത്ത് ഓഫിസ്, വില്ളേജ് ഓഫിസ്, കൃഷിഭവന്‍, മൃഗാശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇതുവഴി എളുപ്പമത്തൊം. ക്രസന്‍റ് സ്കൂള്‍, ശിവഗിരി സ്കൂള്‍, ശ്രീനാരായണ ഗിരി എല്‍.പി.സ്കൂള്‍ തുടങ്ങിയ സ്കൂളുകളും റോഡിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ വാഹനങ്ങളുടെ യാത്രക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജി.ടി.എന്‍ കമ്പനി, ശ്രീനാരായണഗിരി സേവികാ സമാജം, വൈ.എം.സി.എ കോളജ്, രാജഗിരി ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എളുപ്പ വഴി കൂടിയാണ് തകര്‍ന്നു കിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.