വനിതാ കമീഷന്‍ അദാലത്ത്: 61 പരാതികള്‍ പരിഹരിച്ചു

കൊച്ചി: വനിതാ കമീഷന്‍ എറണാകുളം ജില്ലാ മെഗാ അദാലത്തില്‍ 61 പരാതികള്‍ക്ക് തീര്‍പ്പു കല്‍പ്പിച്ചു. കമീഷന്‍ അംഗം ലിസി ജോസാണ് അദാലത്തിന് നേതൃത്വം നല്‍കിയത്. കൊച്ചി ടി.ഡി.എം ഹാളില്‍ രാവിലെ പത്തരക്ക് ആരംഭിച്ച അദാലത്തില്‍ 130 പരാതികളാണ് ലഭിച്ചത്. സ്വത്ത് തര്‍ക്കം, അയല്‍വാസി തര്‍ക്കം, വിവാഹ മോചന കേസുകള്‍ തുടങ്ങി ഭര്‍ത്താവ് സ്വര്‍ണം മുഴുവന്‍ മോഷ്ടിച്ചെന്ന ഭാര്യയുടെ പരാതി വരെ അദാലത്തില്‍ ലഭിച്ചു. 36 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. 24 പരാതികളില്‍ പൊലീസിന്‍െറ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആറു കേസുകളില്‍ ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. മൂന്ന് കുടുംബ കേസുകള്‍ കൗണ്‍സിലിങ്ങിനായി മാറ്റിവെച്ചു. കരയോഗം പ്രസിഡന്‍റ് കെ.പി.കെ. മേനോന്‍ ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ അഡ്വ. മേഘ ദിനേശ്, അഡ്വ. ജോണ്‍, അഡ്വ. സുമിത, അഡ്വ. സതീഷ് മാത്യു സക്കറിയ, അഡ്വ. ജോസ് എബ്രഹാം, വനിത സെല്‍ സിഐ സോണ്‍ മേരി, അഡ്വ. സന്തോഷ് ബാബു, ഫാമിലി കൗണ്‍സിലര്‍ എസ്. സിനിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.