വൈപ്പിന്‍: ആഗോളവത്കരണ നയം നടപ്പാക്കിയ കോണ്‍ഗ്രസ് സര്‍ക്കാറും തുടര്‍ന്നുവന്ന ബി.ജെ.പി സര്‍ക്കാറും ഒരേപാതയിലൂടെയാണ് പോകുന്നതെന്ന് കെ.എസ്.കെ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇതില്‍നിന്ന് വ്യതിചലിച്ചുള്ള കേരളം ലോകമുതലാളിത്തതിനുതന്നെ വിസ്മയമാണ്. കേരളപാതയാണ് ഇന്ത്യക്കുള്ള ബദലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനതയില്‍ 40 ശതമാനം പേര്‍ക്ക് സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ല. ഇത് മറികടക്കണമെങ്കില്‍ ഭൂപ്രഭുത്വം അവസാനിപ്പിക്കണം. സാംസ്കാരിക ജീര്‍ണതയുടെ ഉത്തമ ഉദാഹരണമാണ് ജാതീയത. മതത്തെ അവസാനിപ്പിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടയല്ല. മതനിരപേക്ഷതയാണ് മുന്നോട്ടുകൊണ്ടുപോകേണ്ടത്. സാംസ്കാരികമൂല്യങ്ങള്‍ ആരുടെയും തറവാട്ടുസ്വത്തുമല്ല. ദേശീയപ്രസ്ഥാനത്തില്‍ ആര്‍.എസ്.എസിനോ ഹിന്ദുമഹാസഭക്കോ പങ്കില്ല. അങ്ങനെയുള്ളവര്‍ തെയ്യം, തിറ, തിടമ്പുനൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ സമൂഹമധ്യത്തില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ക്കുന്നതെന്തിനാണ്. മനുഷ്യസമൂഹത്തിന്‍െറ വികാസത്തിനും വളര്‍ച്ചക്കുമുള്ള പൈതൃകങ്ങളാണവയെല്ലാം. അതിലെ കലാമൂല്യമാണ് ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് സി.ബി. ദേവദര്‍ശനന്‍ പതക ഉയര്‍ത്തി. സംഘാടകസമിതി സെക്രട്ടറി സി.കെ. മോഹനന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ജോയന്‍റ് സെക്രട്ടറിമാരായ സി.കെ. വര്‍ഗീസ്, എന്‍.കെ. മോഹനന്‍ സംസ്ഥാന പ്രസിഡന്‍റ് ബി. രാഘവന്‍ , ജില്ലാ സെക്രട്ടറി എം.പി. പത്രോസ്, ജില്ലാ ട്രഷറര്‍ വി.എം. ശശി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.