തൃക്കാക്കരയില്‍ പെന്‍ഷന്‍ വിതരണം അവതാളത്തില്‍

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ വിവിധ ക്ഷേമ പെന്‍ഷന്‍ വിതരണം അവതാളത്തിലാക്കിയ നഗരസഭ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അടിയന്തര കൗണ്‍സില്‍ യോഗത്തിന് നോട്ടീസ് നല്‍കി. നഗരസഭയിലെ പെന്‍ഷന്‍ ലിസ്റ്റ് തയാറാക്കാനും പെന്‍ഷന്‍ നേരിട്ടോ, ബാങ്ക് വഴിയോ എത്തിക്കുന്ന കാര്യത്തില്‍ അഭിപ്രായം ആരായാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. കുടുംബശ്രീ സി.ഡി.എസ് വിഭാഗത്തിനായിരുന്നു സര്‍വേ ജോലി നല്‍കിയിരുന്നത്. എന്നാല്‍, മറ്റു പല മുനിസിപ്പാലിറ്റികളിലും പെന്‍ഷന്‍ വിതരണം ഇതിനകം പൂര്‍ത്തിയായിട്ടും തൃക്കാക്കര നഗരസഭയില്‍ അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് തയാറാക്കല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ളെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കുടുംബശ്രീ സി.ഡി.എസിന്‍െറ അനാസ്ഥയാണ് ഇതിനു കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുന്നത്. അടിയന്തര കൗണ്‍സില്‍ ചേരണമെന്നാണ് പ്രതിപക്ഷ ആവശ്യം. യു.ഡി.എഫിലെ 21 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്താണ് നല്‍കിയിട്ടുള്ളത്. നഗരസ ചട്ടം ഏഴ് പ്രകാരമാണ് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് പ്രതിപക്ഷ കൗണ്‍സില്‍ അഡ്വ. പി. സലീം പറഞ്ഞു. ചട്ടമനുസരിച്ച് ആകെയുള്ള കൗണ്‍സിലിന്‍െറ മൂന്നിലൊന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ യോഗം വിളിക്കണമെന്നാണ് നിയമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.