ആലുവ: മികച്ച സേവനങ്ങളിലൂടെ ഹാജിമാരുടെയും അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റുകയാണ് റെയില്‍വേ സ്റ്റേഷനിലെ ഹജ്ജ് സേവനകേന്ദ്രം. ട്രെയിന്‍ മാര്‍ഗം എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും ഇവിടെനിന്ന് ലഭിക്കുന്നുണ്ട്. 110 വളന്‍റിയര്‍മാരാണ് റെയില്‍വേ സ്റ്റേഷനിലെ സേവനകേന്ദ്രത്തിലേക്ക് തെരഞ്ഞെടുത്തിരുന്നത്. ഇതില്‍ 65ഓളം പേര്‍ സേവനകേന്ദ്രത്തിലുണ്ടാകും. ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഇല്ലിക്കലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 21നാണ് സേവനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാരാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസം കോട്ടുമല ബാപ്പു മുസ്ലിയാര്‍ നേരിട്ടത്തെി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. പരശുറാം, എക്സിക്യൂട്ടിവ്, നേത്രാവധി, ഏറനാട്, മംഗള തുടങ്ങിയ ട്രെയിനുകളിലാണ് കൂടുതല്‍ ഹാജിമാര്‍ എത്തുന്നത്. കൂടുതല്‍പേരും മലബാര്‍ ഭാഗങ്ങളില്‍നിന്നുള്ളവരാണ്. ഏകദേശം 6000 ഹാജിമാര്‍ ആലുവ വഴി നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലത്തെുമെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. 600ഓളം ഹാജിമാരാണ് ദിവസേന എത്തുന്നത്. ബന്ധുക്കളടക്കം 2000 പേരോളം നിത്യേന എത്തുന്നു. രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെ സേവനകേന്ദ്രം സജീവമായി പ്രവര്‍ത്തിക്കും. രാത്രിയില്‍ സ്വന്തം നിലക്ക് എത്തുന്നവര്‍ ആലുവയില്‍നിന്ന് നെടുമ്പാശ്ശേരി ക്യാമ്പിലേക്ക് തനിയെ പോകലാണ് പതിവ്. ട്രെയിനുകളില്‍ എത്തുന്ന ഹാജിമാരെയും ബന്ധുക്കളെയും സ്റ്റേഷനില്‍ സ്വീകരിച്ച് സേവനകേന്ദ്രത്തില്‍ എത്തിക്കും. ഇവരുടെ ലഗേജുകള്‍ വളന്‍റിയര്‍മാര്‍ പ്ളാറ്റ് ഫോമുകളില്‍നിന്ന് മിനിലോറിയില്‍ എത്തിക്കും. സേവനകേന്ദ്രത്തില്‍ എത്തുന്ന യാത്രക്ക് വെള്ളവും ലഘുഭക്ഷണവും നല്‍കും. ഇവിടെനിന്ന് പ്രത്യേക ബസില്‍ ഹാജിമാരെയും ബന്ധുക്കളെയും ക്യാമ്പിലത്തെിക്കും. വിവിധ രാഷ്ട്രീയ, സമുദായ സംഘടനകളുടെ പ്രവര്‍ത്തകരാണ് വളന്‍റിയര്‍മാരായി സേവനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.