അരൂര്‍: ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം പൂട്ടിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നോര്‍ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധ സമ്മേളനം നടത്തി. കോണ്‍ഗ്രസ് പഞ്ചായത്ത് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഉഷ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.സി. സജീവന്‍ അധ്യക്ഷത വഹിച്ചു. 60 ലക്ഷം രൂപ മുടക്കി നിര്‍മിച്ച പൊതുശ്മശാനം ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. അരൂരില്‍ മരണം നടന്നാല്‍ എറണാകുളത്തെ ശ്മശാനങ്ങളെ സമീപിക്കേണ്ട അവസ്ഥയാണുള്ളത്. ശ്മശാനത്തിന്‍െറ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനം പുനരാരംഭിച്ചില്ളെങ്കില്‍ മൃതദേഹവുമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ സമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പോള്‍ കളത്തറ, പി.ജി. മനു, അജയന്‍ ചാണയില്‍, ഒ.ടി. ഗിരീഷ്, കെ.എസ്. ശ്യാം, മേരി മഞ്ജു, മോളി ജസ്റ്റിന്‍, രത്നമ്മ വേലപ്പന്‍, സോജന്‍ മൈക്കിള്‍, വി.കെ. മജീദ് എന്നിവര്‍ സംസാരിച്ചു. എന്നാല്‍, ശ്മശാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചിട്ടുണ്ടെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ബി. രത്നമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.