നഗരവീഥികളെ അമ്പാടിയാക്കി ശോഭായാത്രകള്‍

മൂവാറ്റുപുഴ: നഗരവീഥികളെ അമ്പാടിയാക്കിനടന്ന ശോഭായാത്രയില്‍ കുട്ടികളടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്നു. ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നഗരത്തില്‍ മഹാശോഭായാത്രയും സമീപ പഞ്ചായത്തുകളിലായി 23ശോഭായാത്രകളുമാണ് നടന്നത്. വെള്ളൂര്‍ക്കുന്നം, ഉന്നക്കുപ്പ, തെക്കന്‍കോട്, നന്ദനാര്‍ പുരം, ശിവപുരം, തൃക്ക, മുടവൂര്‍, മുറിക്കല്ല്, കാവുംപടി, വാഴപ്പിള്ളി, കൃഷ്ണപുരം, കിഴക്കേക്കര, ഹോസ്റ്റല്‍പടി, എസ്.എന്‍.ഡി.പി എന്നി കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ അഞ്ചു മണിയോടെ പി.ഒ ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം നടന്നു. വാളകം വെട്ടിക്കാവ്, കുന്നക്കാല്‍ ആവണംകോട് ധര്‍മശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ വൈദ്യശാലപ്പടിയില്‍ സംഗമിച്ച് നെടുങ്ങാല്‍ ക്ഷേത്രത്തില്‍ സമാപിച്ചു. റാക്കാട് കാരണാട്ട്കാവില്‍നിന്ന് ആരംഭിച്ച ശോഭായാത്ര കോയക്കാട്ട് സമാപിച്ചു. ആയവന, അഞ്ചല്‍പെട്ടി തൃപ്പൂരത്ത് ക്ഷേത്രം, തോട്ടഞ്ചേരി പറമ്പഞ്ചേരി ഇഞ്ചക്രാന്തി, ഏനാനെല്ലൂര്‍, മാറാടി, വടക്കന്‍ മാറാടി, മുളവൂര്‍, തൃക്കളത്തൂര്‍, പേഴക്കാപ്പിള്ളി, പള്ളിച്ചിറങ്ങര, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, വള്ളിക്കുന്ന് മണലിപ്പീടിക വടവുകോട്, വേങ്ങാച്ചുവട്, പാലക്കുഴ, പായിപ്ര മാന്നാറി എന്നിവിടങ്ങളിലും ശോഭായാത്ര നടന്നു. കൂത്താട്ടുകുളം: നാടും നഗരവും അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും രാധമാരും വീഥികള്‍ കീഴടക്കി. കൂത്താട്ടുകുളം മേഖലയില്‍ എട്ട് ശോഭായാത്രയാണ് നടന്നത്. കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതിക്ഷേത്രത്തില്‍നിന്ന് ശ്രീമഹാദേവക്ഷേത്രത്തിലേക്കും കോഴിപ്പിള്ളി കാരമല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍നിന്ന് കോഴിപ്പിള്ളി ഭഗവതിക്ഷേത്രത്തിലേക്കും. തിരുമാറാടി എടപ്രക്കാവില്‍നിന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും. കാക്കൂരില്‍ ആമ്പശ്ശേരിക്കാവില്‍നിന്ന് പാതിരാതിരികുളങ്ങര ക്ഷേത്രത്തിലേക്കും പാലക്കുഴ കാവുംഭാഗം ഭഗവതിക്ഷേത്രത്തില്‍നിന്ന് വടക്കന്‍ പാലക്കുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും ഒലിയപ്പുറം തൃക്കയില്‍ നരസിംഹസ്വാമിക്ഷേത്രത്തില്‍നിന്ന് ഭഗവതിക്ഷേത്രത്തിലേക്കും മണ്ണത്തൂര്‍ കോണത്ത് ദുര്‍ഗാഭഗവതിക്ഷേത്രത്തില്‍നിന്ന് തുരുത്തുമറ്റത്ത് ഭഗവതിക്ഷേത്രത്തിലേക്കും. തിരുമാറാടി പാതിരാതിരികുളങ്ങര ക്ഷേത്രത്തില്‍നിന്ന് കരോട്ട് തൃക്ക ക്ഷേത്രത്തിലേക്കുമാണ് ശോഭായാത്രകള്‍ നടന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ശോഭായാത്രയില്‍ അണിനിരന്നു. കൂത്താട്ടുകുളത്ത് സി.പി. സത്യന്‍, ആര്‍. ശ്യാംദാസ്, ഹരി എന്‍. നമ്പൂതിരി, ഇ.പി. സോമന്‍, ഡി. രാജേഷ്, എ.എസ്. പ്രകാശ്, എസ്. ശരത്, ടി.ആര്‍. രാജന്‍, കെ.കെ. ഹരിദാസ്, എം.വി. മനോജ്, ശ്രീകാന്ത് പുതുക്കുളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുമാറാടിയില്‍ എം.കെ. അമ്പി ആചാരി, പി. രാജു, പി.ആര്‍. മോഹനന്‍ നായര്‍, പി.കെ. സുധന്‍, ഗോപി കരോട്ട് എന്നിവരും കാക്കൂരില്‍ എന്‍.ആര്‍. നെബു, പ്രദീപ്, സനല്‍ കാക്കൂര്‍, സുരേന്ദ്രന്‍ ദേവകൃതം, കോഴിപ്പിള്ളിയില്‍ ശ്രീജിത്ത് ചന്ദ്രന്‍, പി.എം. മനോജ്, അജീഷ് തങ്കപ്പന്‍, അരുണ്‍ പി. മോഹനന്‍ എന്നിവരും നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.