പറക്കോട് മേഖലയില്‍ 60ഓളം പേര്‍ക്ക് മഞ്ഞപിത്തം

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ പറക്കോട്, മൂണേരിമുകള്‍ ഭാഗത്തെ രണ്ട്, മൂന്ന്, പത്ത് വാര്‍ഡുകളില്‍ ഒരാഴ്ചയായി പടര്‍ന്നുപിടിക്കുന്ന മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് വ്യാപകമായി ബോധവത്കരണവും ക്ളോറിനേഷനും നടത്തി. ശനിയാഴ്ച 10 പേര്‍ക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ 60ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് പറഞ്ഞു. നിരവധി പേരാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. പെരിങ്ങാല, അമ്പലപടി, പിണര്‍മുണ്ട മേഖലയിലും പലരിലും മഞ്ഞപ്പിത്തം കണ്ടത്തെിയിട്ടുണ്ട്. മഞ്ഞപ്പിത്തം പടരുന്നത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വടവുകോട് ബ്ളോക്കിന്‍െറ കീഴിലെ ആറോളം പ്രാഥമികകേന്ദ്രങ്ങളില്‍നിന്ന് ജീവനക്കാരും ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 39 പേര്‍ ബോധവത്കരണത്തിലും ക്ളോറിനേഷനിലും പങ്കെടുത്തു. പ്രദേശത്തെ ഒരു വിവാഹസദ്യയില്‍ പങ്കെടുത്ത ചിലരിലാണ് മഞ്ഞപ്പിത്തം കൂടുതലായും കണ്ടത്തെിയത്. വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം പടര്‍ന്നത് എന്നാണ് സംശയം. ഒരു വീട്ടില്‍ത്തന്നെ രണ്ടും മൂന്നും പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. ഇത് കൂടുതല്‍ പേരിലേക്ക് ഇവരില്‍നിന്ന് പകര്‍ന്നാല്‍ പ്രതിസന്ധി രൂക്ഷമാക്കും. രോഗലക്ഷണമുള്ളവര്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ കുന്നത്തുനാട് പഞ്ചായത്തിലെങ്കിലും തല്‍ക്കാലികമായി വെല്‍ക്കം ജ്യൂസ് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.