നീതി ലഭിക്കാതെ ഇരകള്‍; അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം

ആലുവ: തിരുകൊച്ചി സഹകരണസംഘം തട്ടിപ്പ് കേസന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം. കേസുമായി ബന്ധപ്പെട്ട് കാര്യമായ അന്വേഷണം നടത്തുന്നില്ളെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സഹകരണസംഘത്തിന് പിന്നിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കാന്‍ അന്വേഷണം അട്ടിമറിക്കുന്നതായി പണം നഷ്ടപ്പെട്ടവര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിലെ ഉന്നതനേതാക്കളും ഇത്തരം ആരോപണം ഉന്നയിക്കുന്നുണ്ട്. ഭരണം മാറിയിട്ടും കോണ്‍ഗ്രസ് നേതാക്കളെ സഹായിക്കാന്‍ ശ്രമം നടക്കുന്നത് പൊലീസിനുമേല്‍ ഉന്നത സമ്മര്‍ദമുള്ളതിനാലാണെന്നാണ് പറയപ്പെടുന്നത്. കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിച്ച് റിമാന്‍ഡിലുള്ള സംഘം പ്രസിഡന്‍റിനെ മാത്രം കേസില്‍ പെടുത്താന്‍ പൊലീസ് നീക്കം നടത്തുന്നതായി തുടക്കംമുതലേ ആക്ഷേപമുണ്ട്. എന്നാല്‍, സൊസൈറ്റിയുമായി ബന്ധപ്പെട്ട മറ്റുചിലരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇവര്‍ ജാമ്യം എടുത്തെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാങ്ക് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ തൃശൂര്‍ ചേലക്കര സ്വദേശി സുനിലിനെയാണ് അറസ്റ്റ് ചെയ്തിരുന്നത്. റിമാന്‍ഡിലായിരുന്ന ഇയാളെ ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.