കളമശ്ശേരി: ഏലക്ക ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ ചിട്ടിഫണ്ട് ഉടമയെയും മാനേജറെയും കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി സ്വദേശി സുനീറിന്‍െറ പരാതിയിലാണ് തൃക്കാക്കര കരിവേലിമറ്റം ചിട്ടീസ് ഉടമ നവാസ് (35), മാനേജര്‍ സലാം (41) എന്നിവര്‍ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ കസ്റ്റഡിയിലായതറിഞ്ഞ് 76ഓളം പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതില്‍ 23 പേര്‍ രേ എഴുതിനല്‍കി. അഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. മറ്റുള്ളവരോട് രേഖകളുമായി വരാന്‍ ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ചിട്ടിക്കമ്പനിയില്‍ നടന്നതായി സംശയിക്കുന്നെന്ന് പൊലീസ് പറഞ്ഞു. ഏലക്ക ബിസിനസില്‍ പങ്കാളിയാക്കാമെന്നുപറഞ്ഞ് സുനീറില്‍നിന്ന് കഴിഞ്ഞവര്‍ഷം 29 ലക്ഷം രൂപ ചിട്ടിഫണ്ടില്‍ നിക്ഷേപിക്കാന്‍ വാങ്ങി. എന്നാല്‍, നല്‍കിയ പണത്തിന്‍െറ മുതലും ലാഭവിഹിതവും നല്‍കിയില്ളെന്നാണ് പരാതി. ചിട്ടി ഉടമയും മാനേജറും കസ്റ്റഡിയിലായതോടെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച നൂറുകണക്കിനാളുകള്‍ കളമശ്ശേരി സ്റ്റേഷനില്‍ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.