കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്‍റി-20യുടെ നേതൃത്വത്തിലെ ഭരണസമിതി സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളിലും ഭീഷണിയിലും പ്രതിഷേധിച്ച് കിഴക്കമ്പലം കുടംബശ്രീയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പോസ്റ്റ് ഓഫിസ് ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്തിനുമുന്നില്‍ സമാപിച്ചു. ധര്‍ണ അഡ്വ. അഞ്ജലി സൈറസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മാര്‍ഗരറ്റ് എബ്രഹാം അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി പി.പി. ബേബി, എം.പി. രാജന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഏലിയാസ് കാരിപ്ര, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.ഡി. വര്‍ഗീസ്, വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍ മണ്ഡലം പ്രസിഡന്‍റ് ടി.പി. യൂസുഫലി, എം.കെ. അലിയാര്‍(മുസലിം ലീഗ്), ഷിഹീബ് (പി.ഡി.പി), മേരി ഏലിയാസ്( ജനാതിപത്യ മഹിളാ അസോസിയേഷന്‍), സിസിലി (മഹിളാ കോണ്‍ഗ്രസ് ), വി.എ. ജോര്‍ജ് (കേരള കോണ്‍ഗ്രസ്), മോളി വര്‍ഗീസ് (കേരള മഹിളാസംഘം) എം.കെ. അനില്‍ കുമാര്‍, കെ.വി. ആന്‍റണി, രാജന്‍ കൊമ്പനാലി എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.