നിറതോക്കുമായി നായാട്ടുകാര്‍ പിടിയില്‍

പെരുമ്പാവൂര്‍: നായാട്ടുകാരെ നിറതോക്കുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മേക്കപ്പാല കണ്ണക്കയില്‍ മൃഗവേട്ടക്കിറങ്ങിയ നാല്‍വര്‍ സംഘമാണ് പിടിയിലായത്. കോട്ടപ്പടി പ്ളാമുടി പുലിയാട്ടി ജവഹര്‍ (44), പഴയിടം മോഹനന്‍ (48), തച്ചിറമാടം പി.കെ. കൃഷ്ണന്‍കുട്ടി (52), തേക്കുംകുടി സന്തോഷ് (43) എന്നിവരാണ് പിടിയിലായത്. വനത്തില്‍ മൃഗങ്ങളെ വേട്ടയാടാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ തിങ്കളാഴ്ച പിടിയിലായത്. സന്തോഷിന്‍െറ ഉടമസ്ഥതയിലുള്ള മേക്കപ്പാലയിലെ പാറമടയിലാണ് തോക്ക് സൂക്ഷിച്ചിരുന്നത്. സന്തോഷ് ഇതിനുമുമ്പും ഒരു കേസില്‍ പ്രതിയാണ്. പ്രതികള്‍ ഉപയോഗിച്ച കത്തി, വാക്കത്തി തുടങ്ങിയ ആയുധങ്ങളും ബൈക്കും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബൈക്കില്‍ തോക്ക് കൊണ്ടുപോയ മോഹനനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ഡെപ്യൂട്ടി റേഞ്ചര്‍ ഇന്‍ ചാര്‍ജ് പോള്‍ പി. മത്തായിയുടെ നേതൃത്വത്തില്‍ ഓഫിസര്‍മാരായ എം.എ. അനസ്, ഡി.വി. വിനോദ്, രഘു അശോക്, അനൂപ് വാസു, കെ.ജെ. ബെന്നി, എ.എം. റീബിന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ റോയി മാത്യു, ഡ്രൈവര്‍ ഷാബു എന്നവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.