കളമശ്ശേരി: പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രമുഖ ആശുപത്രിയിലടക്കം ലാബുകളില്‍ ശുചിത്വക്കുറവും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതും കണ്ടത്തെി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം തൃക്കാക്കര, കളമശ്ശേരി, ചേരാനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര കുറവുകള്‍ കണ്ടത്തെിയത്. സ്വകാര്യ ആശുപത്രിയിലെ ലാബുകളില്‍ പരിശോധന നടത്തിയതില്‍ നാല് സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സ്വകാര്യ ലാബുകളില്‍ ശുചിത്വപോരായ്മ, വൃത്തിഹീനമായ സാഹചര്യം, ലാബുകളില്‍ സൂക്ഷിക്കേണ്ട ഒൗദ്യോഗരേഖകള്‍ ഇല്ലാത്ത അവസ്ഥ, പരിശോധനയില്‍ ഉപയോഗിക്കുന്ന കാലാവധികഴിഞ്ഞ മിശ്രിതം, അനുബന്ധ ടെസ്റ്റുകള്‍ക്ക് ഉപയോഗിക്കുന്ന റാപ്പിഡ് കിറ്റ് എന്നിവ കണ്ടത്തെി. കളമശ്ശേരിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം ഉണ്ടായാല്‍ ഉപയോഗിക്കുന്ന ഫയര്‍ എക്സിങ്വിഷര്‍ കാലാവധി കഴിഞ്ഞ നിലയിലാണെന്ന് പരിശോധനയില്‍ കണ്ടത്തെി. ഇത്തരം വീഴ്ചകള്‍ തെറ്റായ പരിശോധന ഫലമാണ് കാണിക്കുകയെന്നും ഗുരുതരമെന്നും ചികിത്സയെ ബാധിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീരേഖ, ഡോ. രഞ്ജിമോന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീധരന്‍, എച്ച്.ഐമാരായ എ.എസ്. നവാസ്, കെ.പി. സന്തോഷ്, പി. സാബു, ലാബ് ടെക്നീഷ്യന്‍ പി. പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്. നടപടിയും പരിശോധനയും തുടരുമെന്ന് ബ്ളോക് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.