ഹോട്ടലുകളില്‍ വീണ്ടും പരിശോധന: ആലുവയില്‍ പഴകിയ ഭക്ഷണം പിടികൂടി; ഉന്നത ഇടപെടലില്‍ പലരും ഒഴിവായി

ആലുവ: നഗരസഭയുടെ ഹോട്ടല്‍ പരിശോധനാ നാടകം വീണ്ടും. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. എന്നാല്‍, ഉന്നത ഇടപെടലിനത്തെുടര്‍ന്ന് പലരെയും ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. പിടിച്ചെടുത്ത പഴകിയ ഭക്ഷണം നഗരസഭാ ഓഫിസിന്‍െറ പിറകുവശത്ത് ആരുടെയും ശ്രദ്ധയില്‍പെടാത്തവിധമാണ് കൊണ്ടുവെച്ചത്. ഇത്തരത്തില്‍ പിടികൂടുന്ന ഭക്ഷണം ഹോട്ടലിന്‍െറ പേരുള്‍പ്പെടെ എഴുതി നഗരസഭാ ഓഫിസിന് മുന്നില്‍ ഏവര്‍ക്കും കാണാവുന്ന വിധം പ്രദര്‍ശിപ്പിക്കുകയാണ് പതിവ്. നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും കാണാതിരിക്കാനാണ് പിടികൂടിയ ഭക്ഷ്യ വസ്തുക്കള്‍ പിറകുവശത്ത് വെച്ചതെന്ന് കൗണ്‍സിലര്‍മാരില്‍ ചിലരും ആരോപിക്കുന്നു. ഇതിലാകട്ടെ ഹോട്ടലുകളുടെ പേരും കൊടുത്തിരുന്നില്ല. തുടര്‍ന്ന് ഭക്ഷണസാധനങ്ങളില്‍ ഹോട്ടലുകളുടെ പേരെഴുതി വെപ്പിച്ചതും ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതും ഏതാനും കൗണ്‍സിലര്‍മാരാണ്. വാട്ടര്‍ അതോറിറ്റി കാന്‍റീന്‍, എവറസ്റ്റ് ഹോട്ടല്‍, ഹോട്ടല്‍ പെരിയാര്‍, ഗ്രീന്‍ മലബാര്‍ റസ്റ്റാറന്‍റ്, തലശ്ശേരി ഹോട്ടല്‍, ഫാമിലി റസ്റ്റാറന്‍റ് എന്നീ സ്ഥാപനങ്ങളുടെ പേരുകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ചോറ്, അച്ചാറുകള്‍, ചപ്പാത്തി, അപ്പം, പത്തിരി, വിവിധതരം കറികള്‍, പാചകം ചെയ്തതും അല്ലാത്തതുമായ മാംസങ്ങള്‍, പുഴുങ്ങിയ മുട്ട, ദോശമാവ്, ഉപയോഗിച്ച പഴകിയ എണ്ണ തുടങ്ങിയവയാണ് പിടികൂടിയത്. ചില ഹോട്ടലുകളുടെ പേരുകള്‍ മാത്രമാണ് അപ്പോഴും പ്രദര്‍ശിപ്പിച്ചത്. പല ഹോട്ടലുകളുടെയും പേരുകള്‍ മന$പൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ കെ.വി. സരള ആരോപിച്ചു. വന്‍കിട സ്ഥാപനങ്ങളെ ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്നും ഉന്നത ഇടപടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് അവര്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. റെയ്ഡിന് ഉദ്യോഗസ്ഥരോടൊപ്പം ചെന്ന ചില കൗണ്‍സിലര്‍മാര്‍ പക്ഷപാതപരമായ നിലപാടെടുത്തതായും ആരോപണമുണ്ട്. ഹോട്ടലുകളില്‍ മോശം ഭക്ഷണം വിളമ്പുന്ന കാര്യത്തില്‍ നഗരസഭ അടക്കമുള്ള അധികൃതര്‍ ഹോട്ടലുകാര്‍ക്ക് അനുകൂലമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കാറുള്ളത്. കര്‍ശന നടപടി ഒരിക്കല്‍പോലും നഗരസഭയുടെയോ മറ്റോ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. എത്ര ചീഞ്ഞളിഞ്ഞ ഭക്ഷണം പിടികൂടിയാലും തുച്ഛമായ തുക പിഴ അടപ്പിച്ച് മറ്റ് നടപടികളില്‍നിന്ന് ഒഴിവാക്കാറാണ് പതിവ്. പ്രമുഖ സ്ഥാപനങ്ങളാണെങ്കില്‍ അതും പതിവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.