മട്ടാഞ്ചേരി: പശ്ചിമ കൊച്ചിയില്‍ മത്സരങ്ങള്‍ നടത്താന്‍ മൈതാനങ്ങളില്ലാത്തതിനാല്‍ മട്ടാഞ്ചേരി ഉപജില്ലാ സ്കൂള്‍ ഗെയിംസ് മത്സരങ്ങള്‍ എറണാകുളത്തേക്ക് മാറ്റി. ഫുട്ബാള്‍, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളുടെ മത്സരങ്ങളാണ് എറണാകുളത്തേക്ക് മാറ്റിയത്. മൂന്ന് മൈതാനങ്ങള്‍ ഇവിടെയുണ്ട്. അന്തര്‍ദേശീയ മത്സരങ്ങള്‍ നടന്നിരുന്ന പരേഡ് മൈതാനം കഴിഞ്ഞ എട്ടു മാസങ്ങളായി നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊളിച്ചിട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് താരങ്ങളുടെ പരിശീലനം നിലച്ചിരിക്കയാണ്. വെളി മൈതാനത്തിലാകട്ടെ കഴിഞ്ഞ ഒന്നര വര്‍ഷമായി നവീകരണത്തിനായി കല്ലും മണലും ഇറക്കിയിട്ടിരിക്കുകയാണ്. അവശേഷിക്കുന്ന ഭാഗത്താകട്ടെ നിര്‍മാണം നിലച്ച സ്വീവേജ് പദ്ധതിയുടെ പൈപ്പുകളും കൂട്ടിയിട്ടിരിക്കുന്നു. ഒരുഭാഗത്ത് ഡ്രൈവിങ് പരിശീലനത്തിനുള്ള സ്ഥലമാക്കി മാറ്റിയതോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടെയും മത്സരങ്ങളും പരിശീലനവും നടന്നിട്ടില്ല. എന്നാല്‍, രണ്ടിടങ്ങളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് മൈതാനമാകട്ടെ മത്സരങ്ങള്‍ക്ക് ഉപയുക്തമല്ലാത്ത വിധം കുണ്ടും കുഴിയുമായിക്കിടക്കുകയാണ്. കല്യാണക്കാരും സിനിമാ ഷൂട്ടിങ്ങും മൈതാനത്തിന്‍െറ നിലവാരം തകര്‍ത്തെന്ന് കളിക്കാര്‍ പറയുന്നു. മത്സരത്തിന് മൈതാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഉപജില്ലാ സ്കൂള്‍ തല മത്സരങ്ങള്‍ പോലും നടത്താനാവാത്ത അവസ്ഥയിലാണ്. ഉപജില്ലാ ക്രിക്കറ്റ് മത്സരം ശനിയാഴ്ച തേവര സേക്രഡ്ഹാര്‍ട്ട് കോളജ് മൈതാനിയില്‍ നടക്കും. ഫുട്ബാള്‍ മത്സരങ്ങള്‍ ഈമാസം 22, 23 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനത്താണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.