ഓടിക്കൊണ്ടിരുന്ന ബസിന്‍െറ ചില്ല് കല്ളെറിഞ്ഞ് തകര്‍ത്തു

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്‍െറ ചില്ല് സാമൂഹികവിരുദ്ധര്‍ കല്ളെറിഞ്ഞ് തകര്‍ത്തു. തുതിയൂര്‍-കടവന്ത്ര റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിന്‍െറ ചില്ലാണ് മറഞ്ഞിരുന്ന് ആക്രമിച്ചത്. മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തുതിയൂര്‍ ക്രിസ്ത്യന്‍ പള്ളിക്കു സമീപമാണ് ബസിനുനേരെ ആക്രമണമുണ്ടായത്. ബസിന് വേഗം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. തുതിയൂരിലെ അവസാന സ്റ്റോപ്പിലേക്ക് എത്തുന്നതിന് തൊട്ടടുത്തായതിനാല്‍ ബസില്‍ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നില്ല. ആനമുക്ക് സ്റ്റോപ്പില്‍നിന്ന് ഇറക്കം ഇറങ്ങി വളവ് തിരിഞ്ഞ് പള്ളിക്ക് മുന്നില്‍ എത്തിയപ്പോഴാണ് കല്ളേറുണ്ടായത്. ചില്ലിലേക്ക് കല്ല് തുളച്ച് കയറുകയായിരുന്നു. ചിന്നിത്തെറിച്ച് വീണ ചില്ലുകൊണ്ട് ഡ്രൈവറുടെ കൈക്ക് മുറിവേറ്റു. മുന്‍വശത്തെ സീറ്റില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഒഴിഞ്ഞ പറമ്പിലെ മരങ്ങള്‍ക്ക് മറവില്‍നിന്നാണ് കല്ളേറുണ്ടായതെന്ന് ബസുടമ കാക്കനാട് സ്വദേശി ഷറഫുദ്ദീന്‍ പറഞ്ഞു. ബസ് നിര്‍ത്തി ജീവനക്കാരും യാത്രക്കാരും സാമൂഹികവിരുദ്ധരെ തിരഞ്ഞെങ്കിലും കണ്ടത്തൊനായില്ല. ബസുടമ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കി. ചില്ല് തകര്‍ന്നത് മൂലം 10,000 രൂപയുടെ നഷ്ടമുണ്ടായി. അന്നത്തെ ട്രിപ്പും മുടങ്ങി. തിയൂരിലേക്ക് സര്‍വിസ് നടത്തുന്ന മറ്റ് ബസുകള്‍ക്ക് രണ്ട് ട്രിപ്പുകള്‍ ഉള്ളപ്പോള്‍ ഈ ബസിന് അഞ്ച് ട്രിപ്പുകളുണ്ട്. കൃത്യമായി സര്‍വിസ് നടത്തുന്നതിനാല്‍ പ്രദേശത്ത് ചില ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മുറുമുറുപ്പുണ്ടെന്നാണ് ബസുടമയുടെ പരാതി. മുമ്പ് തുതിയൂരില്‍നിന്ന് ബസ് പുറപ്പെട്ട് അടുത്ത സ്റ്റോപ്പില്‍ എത്തുന്നതിന് മുമ്പ് രണ്ട് പ്രവശ്യം ടയര്‍ പഞ്ചറായിട്ടുണ്ട്. ഓട്ടത്തില്‍ സംഭവിച്ചതായിരിക്കുമെന്നാണ് ബസ് ജീവനക്കാരും ഉടമയും കരുതിയത്. ബസിന്‍െറ ചില്ല് കല്ളെറിഞ്ഞ് തകര്‍ത്തവരെ പിടികൂടണമെന്ന് നാട്ടുകാരും സ്വകാര്യബസ് അസോസിയേഷന്‍ ഭാരവാഹികളും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.