റാന്തല്‍ വിളക്ക് കത്തിച്ച് പ്രതിപക്ഷ പ്രതിഷേധം

ആലുവ: നഗരസഭയിലെ വഴിവിളക്കുകള്‍ തെളിയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം റാന്തല്‍ വിളക്ക് കത്തിച്ചു. നഗരസഭ കാര്യാലയത്തിനു മുമ്പില്‍ ഉച്ചക്കാണ് വിളക്ക് തെളിച്ചത്. നഗരസഭ കരാര്‍ നല്‍കിയതിലെ അപാകതയാണ് വഴിവിളക്കുകള്‍ തെളിയാത്തതിനു പിന്നിലെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു. 20 വര്‍ഷത്തേക്ക് ദീര്‍ഘകാല കരാറാണ് നഗരസഭ നല്‍കിയിരിക്കുന്നത്. എന്നാല്‍ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ കരാറുകാരന്‍ ശ്രമിക്കുന്നില്ളെന്ന് അദ്ദേഹം ആരോപിച്ചു. മൂന്ന് വര്‍ഷത്തേക്ക് ടെണ്ടര്‍ വിളിച്ച കരാര്‍ 20 വര്‍ഷത്തേക്ക് നീട്ടി നല്‍കിയത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മാസവും റിപ്പോര്‍ട്ട് ചെയ്ത് പരാതികളുടെയും നന്നാക്കിയ വഴിവിളക്കിന്‍േറയും കണക്ക് മുനിസിപ്പല്‍ അധികൃതര്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. പരാതി കിട്ടി 48 മണിക്കൂറിനകം പരിഹരിക്കണമെന്നും അല്ളെങ്കില്‍ 20 രൂപ നിരക്കില്‍ ദിവസവും കരാറുകാരന്‍ നഗരസഭയില്‍ അടക്കുന്നതിനും വ്യവസ്ഥയുണ്ട്. എല്ലാ മാസവും കരാറുകാരന്‍, മുനിസിപ്പല്‍ അധികൃതര്‍, പൊതുമരാമത്ത് വകുപ്പ്, മുനിസിപ്പല്‍ ഇലക്ട്രിക്കല്‍ സബ് കമ്മിറ്റി എന്നിവരുടെ റിവ്യൂ മീറ്റിങ് നടത്തണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ളെന്ന് രാജീവ് ആരോപിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലോലിത ശിവദാസന്‍, ഓമന ഹരി, കൗണ്‍സിലര്‍മാരായ ശ്യാം പത്മനാഭന്‍, മിനി ബൈജു, സാജിത സഗീര്‍, ഷൈജി രാമചന്ദ്രന്‍, കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.