ചെങ്ങമനാട്: പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കിയ മൊബൈല്‍ ടവറില്‍ അര്‍ധരാത്രി നിര്‍മാണം നടത്താനത്തെിയ നീക്കം നാട്ടുകാര്‍ പരാജയപ്പെടുത്തി. കോട്ടായി-പനയക്കടവ് റോഡില്‍ പുതുവാശ്ശേരി ഭാഗത്തെ ജനവാസ കേന്ദ്രത്തില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ടവറില്‍ അനുബന്ധസാമഗ്രികള്‍ ഘടിപ്പിക്കാനുള്ള നീക്കമാണ് ജനപ്രതിനിധിയും റെസിഡന്‍റ്സ് അസോസിയേഷന്‍ അംഗങ്ങളും പരാജയപ്പെടുത്തിയത്. രാവിലെയാണ് സമീപവാസികള്‍ അറിഞ്ഞത്. രണ്ട് മാസം മുമ്പാണ് പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് സമ്പാദിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധസമരം ആരംഭിക്കുകയായിരുന്നു. ഇതത്തേുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് റദ്ദാക്കി. റദ്ദാക്കിയ ഉത്തരവിന്‍െറ കോപ്പി പൊലീസിനും കെ.എസ്.ബി.ക്കും റെസിഡന്‍റ്സ് അസോസിയേഷനും കെട്ടിട ഉടമക്കും നല്‍കിയിരുന്നു. അതിനിടയിലാണ് പഞ്ചായത്തിന്‍െറ ഉത്തരവ് ലംഘിച്ച് ബുധനാഴ്ച രാത്രി രണ്ടിന് അഞ്ചംഗ സംഘം ടവറില്‍ ഘടിപ്പിക്കാനുള്ള സാമഗ്രികളുമായി മുകളില്‍ കയറിയത്. സംഭവം സമീപത്തുള്ള വീട്ടുകാര്‍ അറിഞ്ഞതോടെ വാര്‍ഡ്മെംബര്‍ ടി.എം. അബ്ദുല്‍ഖാദറിനെയും കോട്ടായി റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഹൈദ്രോസ് തോപ്പിലിനെയും അറിയിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ ഒന്നടങ്കം സംഘടിച്ച് മൂന്നരമണിക്കൂറോളം പ്രതിഷേധിച്ചത്. സംഭവമറിഞ്ഞ് ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.