പള്ളിപ്പുറത്ത് ആരോഗ്യ വകുപ്പിന്‍െറ പരിശോധന

വൈപ്പിന്‍: പള്ളിപ്പുറം പഞ്ചായത്തിലെ ഭക്ഷ്യ-പാനീയ വിപണന സ്ഥാപനങ്ങളിലെ ശുചിത്വനിലവാരത്തിലെ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ മുനമ്പം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ ഹെല്‍ത്ത് സ്ക്വാഡ് പരിശോധന നടത്തി. മുനമ്പം ഹാര്‍ബര്‍ കാന്‍റീനടക്കം മൂന്ന് ഹോട്ടലുകള്‍ പൂട്ടിച്ചു. ഒമ്പത് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പഞ്ചായത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും സ്ക്വാഡ് പരിശോധന നടത്തി. വരുംദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജല-ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് ഇടയാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ നടപടി ഊര്‍ജിതമാക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. കീര്‍ത്തി അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. ഇന്ദുകുമാരി, പി.ജി. ആന്‍റണി, കെ.വി. രതീഷ്, ജി. മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.