മുറിച്ചുകടത്തിയ മരങ്ങള്‍ക്ക് പകരം തൈ നട്ട് പരിഹാരം

കൊച്ചി: തങ്ങളുടെ ഉടമസ്ഥതയിലുള്ള മരങ്ങള്‍ മുറിക്കാന്‍ കെ.ബി.പി.എസിന് പൂര്‍ണ അധികാരമുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി. കെ.ബി.പി.എസ് വളപ്പില്‍നിന്ന് മുറിച്ചുകടത്തിയ മരങ്ങള്‍ക്ക് പകരം തേക്കിന്‍ തൈകള്‍ നട്ട ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു തച്ചങ്കരി. വനം വകുപ്പിന്‍െറ പഴയ ഉത്തരവിന്‍െറ മറവില്‍ മരം മുറിച്ചുകടത്തിയ വിവാദ സംഭവത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. വനം വകുപ്പിന്‍െറ പഴയ ഉത്തരവിന്‍െറ മറവില്‍ കഴിഞ്ഞ വേനലില്‍ 350 തേക്ക് ഉള്‍പ്പെടെ കെ.ബി.പി.എസ് വളപ്പില്‍നിന്ന് മുറിച്ചുകടത്തുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് ഏതാനും തൈകള്‍ നട്ട് മുഖം രക്ഷിക്കുന്നത്. പൊതുസ്ഥലത്തുനിന്ന് മുറിച്ചുമാറ്റുന്ന മരത്തിന് പകരം പത്തിരട്ടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തണമെന്നാണ് വനം വകുപ്പ് നിയമം അനുശാസിക്കുന്നത്. പകരം തൈകള്‍ നട്ടുവളര്‍ത്താന്‍ കെ.ബി.പി.എസ് വളപ്പില്‍ സ്ഥലം ഇല്ലല്ളോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ സ്ഥലം വാങ്ങുമെന്നായിരുന്നു എം.ഡിയുടെ ന്യായം. ഗോഡൗണ്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ബാക്കിയുള്ള സ്ഥലത്തും തൈകള്‍ വെച്ചുപിടിപ്പിക്കുമെന്നും എം.ഡി പറഞ്ഞു. 2011 ഡിസംബറിലാണ് ഗോഡൗണ്‍ നിര്‍മിക്കാന്‍ കെ.ബി.പി.എസിലെ മരങ്ങള്‍ മുറിക്കാന്‍ എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ അനുമതി നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം വളര്‍ന്ന മരങ്ങളുടെ പുനര്‍ വിലനിര്‍ണയംപോലും നടത്താതെയാണ് മൂന്നുമാസം മുമ്പ് തേക്ക് ഉള്‍പ്പെടെ മുറിച്ചുകടത്തിയത്. മുറിക്കുന്ന മരം ലേലം ചെയ്ത് കിട്ടുന്ന തുകയുടെ നിശ്ചിത ശതമാനം സാമൂഹിക വനവത്കരണത്തിനായി ട്രഷറി മുഖേന സര്‍ക്കാറില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശവും കെ.ബി.പി.എസ് പാലിച്ചിരുന്നില്ല. ഗോഡൗണിന്‍െറ പ്ളാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന് മുമ്പാണ് വനം വകുപ്പ് നല്‍കിയ പഴയ ഉത്തരവിന്‍െറ മറവില്‍ മരം മുറിക്കുകയായത്. ഗോഡൗണ്‍ നിര്‍മിക്കാന്‍ കെ.ബി.പി.എസ് വളപ്പിന് പടിഞ്ഞാറ് ഭാഗത്തെ തേക്ക് മരങ്ങളാണ് വ്യാപകമായി മുറിച്ചത്. നിര്‍മാണസ്ഥലത്തെ മാത്രം മരങ്ങള്‍ മുറിക്കാനാണ് വനം വകുപ്പ് അനുമതി നല്‍കാറുള്ളത്. എന്നാല്‍, ഗോഡൗണിന്‍െറ പ്ളാനും സ്കെച്ചും അനുസരിച്ചല്ലായിരുന്നു മരങ്ങള്‍ മുറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.