മട്ടാഞ്ചേരി: പശ്ചിമ കൊച്ചിയിലെ യാത്രാക്ളേശം പരിഹരിക്കുന്നതിനായി സ്വകാര്യ ബസുകള്‍ക്ക് പഞ്ചിങ് സമ്പ്രദായം നടപ്പാക്കാന്‍ തീരുമാനം. കുമ്പളങ്ങി, കണ്ണമാലി, ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി എന്നിവടങ്ങളിലാണ് പഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. എറണാകുളം സബ് കലക്ടറുടെ നിര്‍ദേശ പ്രകാരം കൊച്ചി തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളോടും വിദ്യാര്‍ഥികളോടും അപമര്യാദയായി പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപടി സ്വീകരിക്കും. കണ്ടക്ടര്‍, ഡ്രൈവര്‍, ക്ളീനര്‍ എന്നിവര്‍ യൂനിഫോമിനൊപ്പം നെയിംബോര്‍ഡും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. യോഗത്തില്‍ ജോയന്‍റ് ആര്‍.ടി.ഒ അനന്തകൃഷ്ണന്‍, ട്രാഫിക് എസ്.ഐ ഉത്തമന്‍, സ്വകാര്യ ബസുടമ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.