ദേശീയപാതയില്‍ ട്രെയിലര്‍ ലോറി മറിഞ്ഞു; മണിക്കൂറുകള്‍ ഗതാഗതം മുടങ്ങി

നെട്ടൂര്‍: അരൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ കുമ്പളം മാടവന പാലത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് കൂറ്റന്‍ കണ്ടെയ്നര്‍ ലോറി അപകടത്തില്‍പെട്ടത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനം. പാലത്തിന്‍െറ മീഡിയനിലൂടെ കയറി നാലുവരിപ്പാതയില്‍ ഇരുവശവും വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കാത്ത രീതിയില്‍ റോഡിന് കുറുകെയാണ് വാഹനം കിടന്നത്. പുലര്‍ച്ചയായിരുന്നതിനാലും ഈ സമയത്ത് റോഡില്‍ തിരക്ക് കുറവായിരുന്നതും മറ്റുവാഹനങ്ങള്‍ കടന്നുവരാതിരുന്നതും വാഹനത്തില്‍ ലോഡില്ലാതിരുന്നതുംമൂലം വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല. പാലത്തിന്‍െറ ഇറക്കത്തില്‍ ലോറിയുടെ മുന്‍ഭാഗത്തെ ഡ്രൈവര്‍ കാബിന്‍ വലത്തോട്ട് വെട്ടിത്തിരിഞ്ഞ് ഡിവൈഡര്‍ തകര്‍ത്ത് മറുഭാഗത്തെ റോഡിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഹൈവേ പൊലീസ്, പനങ്ങാട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി. രാവിലെ എട്ടോടുകൂടി ട്രെയിലറിന്‍െറ എന്‍ജിന്‍ഭാഗം ആദ്യം മാറ്റുകയും രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ലോറിയുടെ കണ്ടെയ്നര്‍ ഭാഗം ഉയര്‍ത്തി മാറ്റി വീണ്ടും എന്‍ജിന്‍ കാബിനുമായി കൂട്ടിയോജിപ്പിച്ച ശേഷം സ്ഥലത്തുനിന്ന് നീക്കി. അപകടത്തത്തെുടര്‍ന്ന് കുണ്ടന്നൂര്‍ മുതല്‍ അരൂര്‍ വരെ ദേശീയപാതയില്‍ ഇരുവശത്തും മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. സര്‍വിസ് റോഡുകള്‍ അടക്കം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി. അപകടം നടന്ന് നാല് മണിക്കൂറിനുശേഷമാണ് ദേശീയപാതയില്‍നിന്ന് അപകടത്തില്‍പെട്ട ലോറി നീക്കിയത്. നിരവധി സ്കൂള്‍ വാഹനങ്ങളും കുരുക്കില്‍പെട്ടു. നാട്ടുകാരും ഓട്ടോ തൊഴിലാളികളും പൊലീസും ഏറെനേരം ഗതാഗതം നിയന്ത്രിക്കാന്‍ ശ്രമിച്ചു. വാഹനം മാറ്റിയതിനുശേഷമാണ് ദേശീയപാതയിലടക്കം കുരുക്കഴിഞ്ഞത്. ഒരുവര്‍ഷത്തിന് മുമ്പ് ട്രെയിലര്‍ ഡ്രൈവര്‍ ഉറങ്ങിയതുകാരണം നെട്ടൂര്‍ പള്ളി സ്റ്റോപ്പിലെ പാലത്തില്‍ ഇടിക്കുകയും ഡ്രൈവറുടെ വലതുകൈ മുറിച്ച് മാറ്റേണ്ടതുമായി വന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.