പട്ടിമറ്റം: വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ പട്ടിമറ്റം നീലിമലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം താളംതെറ്റുന്നു. മരുന്ന് എടുത്തുകൊടുക്കാന്‍ പോലും ജിവനക്കാരില്ലാത്ത അവസ്ഥയാണ്. നാലുമാസമായി ഫാര്‍മസിസ്റ്റ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞമാസം ഡി.എം.ഒ ഉത്തരവ് ഇറക്കിയെങ്കിലും ഫാര്‍മസിസ്റ്റിനെ നിയമിക്കാന്‍ കഴിഞ്ഞില്ല. ദിവസവും നൂറുകണക്കിന് രോഗികളാണ് ചികിത്സതേടിയത്തെുന്നത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് ഇപ്പോള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വ്യാപാരസ്ഥാപനങ്ങള്‍ക്കും മറ്റും ലൈസന്‍സ് നല്‍കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടിയെ തീരൂ. സമയത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. കുമാരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് അധികച്ചുമതല നല്‍കിയിരിക്കുകയാണ്. പട്ടിമറ്റം, കുമ്മനോട്, എരുപ്പുംപാറ, ഞാറള്ളൂര്‍, ചേലക്കുളം, അറക്കപ്പടി, പഴന്തോട്ടം, ചെങ്ങര പ്രദേശങ്ങളില്‍നിന്ന് ഒട്ടേറെപേരാണ് പട്ടിമറ്റം ആശുപത്രിയെ ആശ്രയിക്കുന്നത്. ഒഴിവുകള്‍ നികത്തി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ലാബ് സംവിധാനം ഒരുക്കണമെന്നും ആവശ്യമുണ്ട്. രക്തവും മറ്റും പരിശോധിക്കാന്‍ സമീപത്തെ സ്വകാര്യ ലബോട്ടറികളെ ആശ്രയിക്കേണ്ട ഗതികേടാണ്. 1990 കളിലാണ് ആശുപത്രിക്ക് തുടക്കംകുറിച്ചത്. മൂന്നേക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. അന്ന് കിടത്തിച്ചികില്‍സ ഉള്‍പ്പെടെ സംവിധാനം ഒരുക്കിയിരുന്നു. അഞ്ച് ബെഡും അനുമ്പന്ധ സംവിധാനങ്ങളും മിനി ഓപറേഷന്‍ തിയറ്ററും ഒരുക്കിയിരുന്നു. മാറിമാറിവന്ന സര്‍ക്കാറുകള്‍ തുടര്‍ നടപടിക്ക് സംവിധാനം ഒരുക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.