വെടിമറ കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതം

പറവൂര്‍: നഗര കവാടമായ വെടിമറയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. ആലുവ-പറവൂര്‍ റോഡും മാഞ്ഞാലി - എയര്‍പോര്‍ട്ട് റോഡും സന്ധിക്കുന്ന പ്രധാന കവലയായ ഇവിടെ ലൈറ്റ് ഇല്ലാതായതോടെ അപകടങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പാണ് കെ.വി. തോമസ് എം.പിയുടെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈറ്റ് സ്ഥാപിച്ചത്. തിരക്കേറിയ ഈ കവലയില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തി ഉടന്‍ തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം എ.എ. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ നബീസ ബാവ, പറവൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ ടി.എം. ഷേയ്ക് പരീത്, വി.കെ. നിസാര്‍, കെ.എ. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.