ആലുവ: നഗരത്തിലെ പ്രധാന വിപണികളൊന്നായ പഴയ സ്വകാര്യ ബസ്സ്റ്റാന്‍ഡ് മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറി. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് മാലിന്യം ശേഖരിച്ച് ബസ്സ്റ്റാന്‍ഡ് കവാടത്തില്‍ തള്ളുകയാണ്. ഇതോടെ വ്യാപാരികളും ഇടപാടുകാരും ദുരിതമനുഭവിക്കുന്നു. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നതിന് പുറമെയാണ് മാലിന്യവും സ്റ്റാന്‍ഡില്‍ തള്ളുന്നത്. മാലിന്യം മൂന്നോ നാലോ ദിവസമത്തെുമ്പോള്‍ ഒരുമിച്ച് കൊണ്ടുപോകലാണ് പതിവ്. എന്നാല്‍, ആഴ്ചകളായി മാലിന്യനീക്കം നിലച്ചു. ഇത് കൂടിക്കിടന്ന് ചീഞ്ഞ് തുടങ്ങി. രൂക്ഷ ദുര്‍ഗന്ധമാണ് സ്റ്റാന്‍ഡിലും പരിസരത്തും അനുഭവപ്പെടുന്നത്. മാലിന്യക്കൂനയില്‍നിന്ന് മലിനജലം പരിസരത്തേക്ക് പടര്‍ന്നിട്ടുമുണ്ട്. ഈച്ച, കൊതുക് ശല്യവും വര്‍ധിച്ചു. പകര്‍ച്ചവ്യാധി ഭീതിയിലാണ് വ്യാപാരികളും ഇടപാടുകാരും. സ്റ്റാന്‍ഡിന് മുന്‍വശത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നവരെയും ദുര്‍ഗന്ധം ബുദ്ധിമുട്ടിക്കുന്നു. പ്രവേശ കവാടത്തില്‍ മാലിന്യം കൂടിക്കിടക്കുന്നതിനാല്‍ വ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് വാഹനങ്ങള്‍ കൊണ്ടുവരാനും പ്രയാസമാണ്. സ്റ്റാന്‍ഡിനകത്തെ റോഡ് തകര്‍ന്നിട്ടുണ്ട്. നിരവധി വര്‍ഷം മുമ്പാണ് ഇവിടെ ടാര്‍ ചെയ്തെന്ന് വ്യാപാരികള്‍ പറയുന്നു. ഇപ്പോള്‍ പലഭാഗവും ചളിക്കുണ്ടാണ്. അനധികൃത പാര്‍ക്കിങ്ങും പ്രശ്നമാകുന്നുണ്ട്. നഗരത്തില്‍ വരുന്ന പലരും ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ്. ഇത് സ്റ്റാന്‍ഡിലെ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. വാഹനങ്ങള്‍ നിറഞ്ഞതുമൂലം ഇടപാടുകാര്‍ക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സ്റ്റാന്‍ഡിന്‍െറ കാര്യത്തില്‍ നഗരസഭാ അനാസ്ഥ കാണിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മാലിന്യപ്രശ്നം ചെയര്‍പേഴ്സന്‍, കൗണ്‍സിലര്‍ എന്നിവരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ളെന്ന് വ്യാപാരികള്‍ പറയുന്നു. വാടക പിരിക്കുന്നതില്‍ മാത്രമേ നഗരസഭക്ക് താല്‍പര്യമുള്ളൂവെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.