സപൈ്ള ഓഫിസറുടെ നിര്‍ദേശം പാലിച്ചില്ല; റേഷന്‍ കടകള്‍ക്ക് പിഴ

പറവൂര്‍: താലൂക്കിലെ റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ കര്‍ശന നടപടികളുമായി താലൂക്ക് സപൈ്ള ഓഫിസ് രംഗത്ത്. അതാത് മാസങ്ങളില്‍ അനുവദിക്കുന്ന റേഷന്‍ വിഹിതം ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവിലും തൂക്കത്തിലും ലഭിക്കുന്നില്ളെന്ന് ‘മാധ്യമം’ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതത്തേുടര്‍ന്ന് ടി.എസ്.ഒ ബെന്നി ജോസഫിന്‍െറ നേതൃത്വത്തില്‍ താലൂക്കിലെ റേഷന്‍ കടകളില്‍ പരിശോധന ശക്തമാക്കി. ഓരോ മാസവും വിതരണംചെയ്യുന്ന സാധനങ്ങളുടെ അളവും വിലയും വ്യക്തമാക്കുന്ന നോട്ടീസ് എല്ലാ കടകളിലും ഉപഭോക്താക്കള്‍ കാണുംവിധം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. പ്രതിമാസ വിതരണത്തോത് എല്ലാ തദ്ദേശ സ്ഥാപന പ്രസിഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പോസ്റ്റല്‍ മുഖേന അയക്കാന്‍ നടപടിയെടുത്തു. റേഷന്‍ വിതരണ തോത് പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന അഞ്ച് റേഷന്‍ ഷോപ്പ് ഉടമകള്‍ക്ക് താക്കീത് നല്‍കി പിഴ ചുമത്തി. വിവിധ തരത്തിലുള്ള കുറ്റങ്ങള്‍ കണ്ടത്തെിയ സംഭവത്തില്‍ 97,000 രൂപയോളം പിഴ ചുമത്തി. റേഷന്‍ സാധനങ്ങള്‍ സ്റ്റോക്കെടുത്ത് വിതരണം ചെയ്യാതിരുന്ന റേഷന്‍ കടയുടെ അംഗീകാരം സസ്പെന്‍ഡ് ചെയ്തു. അനര്‍ഹമായി ബി.പി.എല്‍ ആനുകൂല്യം കൈപ്പറ്റിയ രണ്ട് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് എ.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റി. വരുംദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ടി.എസ്.ഒ ബെന്നി ജോസഫ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.