നെട്ടൂര്‍: തേവരക്കായലിലെ അശാസ്ത്രീയ ഡ്രഡ്ജിങ് കാരണം ഉപജീവനം വഴിമുട്ടിയതായി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍. ഐലന്‍ഡില്‍നിന്ന് അമ്പലമുകളിലേക്ക് ചരക്ക് കൊണ്ടുപോകുന്ന ബാര്‍ജിന്‍െറ ചാല്‍ ആഴം കൂട്ടുന്നതിനാണ് ഡ്രഡ്ജിങ് നടത്തുന്നത്. ഒരു മാസമായി പ്രവൃത്തി ആരംഭിച്ചിട്ട്. കുഴിച്ചെടുക്കുന്ന ചളി സമീപ കായലില്‍തന്നെ നിക്ഷേപിക്കുന്നതാണ് മത്സ്യത്തൊഴിലാളികളെ കഷ്ടത്തിലാക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനിയാണ് ചളി നീക്കുന്നത്. പനങ്ങാട്, കുമ്പളം, ചേപ്പനം, നെട്ടൂര്‍, തേവര, ഇടക്കൊച്ചി, തോപ്പുംപടി, സൗദി ഭാഗങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ നീട്ടുവലയിടുന്നത് തേവര കായല്‍ ഭാഗത്താണ്. വലയിടുന്ന ഭാഗങ്ങളില്‍ ചളി നിക്ഷേപിക്കുന്നുവെന്നാണ് മത്സ്യ തൊഴിലാളികളുടെ പരാതി. ഇവിടെ കായലിന്‍െറ ആഴം കുറഞ്ഞതിനാല്‍ വലയില്‍ മത്സ്യം ലഭിക്കുന്നുമില്ല. കൂടാതെ വലയുടെ മുകളില്‍ ചളി നിക്ഷേപിച്ചതിനാല്‍ നിരവധി തൊഴിലാളികളുടെ വല കീറുകയും ചെയ്തു. 5000രൂപയിലേറെ വിലയുള്ള വലയാണ് കേടുവരുന്നത്. വല നശിച്ചതോടെ മത്സ്യബന്ധനം മുടങ്ങി ഉപജീവനം വഴിമുട്ടിയിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. വിവരം ബാര്‍ജുകാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അധികൃതര്‍ ഇടപ്പെട്ടില്ളെങ്കില്‍ വെള്ളിയാഴ്ച രാവിലെ 10ന് മരടിലെ ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫിസ് ഉപരോധിക്കുമെന്ന് പ്രദേശത്തെ വിവിധ മത്സ്യത്തൊഴിലാളി സംഘടനാ സംയുക്ത സമിതി കണ്‍വീനറായ കുമ്പളം രാജീവ് പറഞ്ഞു. ഫ്ളോട്ടിങ് ജെ.സി.ബി ഉപയോഗിച്ച് ആഴം കുറഞ്ഞ ഭാഗങ്ങളിലെ ചളി കോരിയെടുത്ത് ബാര്‍ജില്‍ കയറ്റി ദൂരെ നിക്ഷേപിക്കുകയാണ് പതിവ്. ഒരു ദിവസം 15 ലോഡ് ബാര്‍ജ് ചളിവരെ നീക്കംചെയ്യുന്നുണ്ട്. ഒരു ബാര്‍ജില്‍ നാലു ലോറി ചളി വരെ ഉള്‍ക്കൊള്ളും. ഇത്തരത്തില്‍ 50 ലോറി ചളിയാണ് ചാലില്‍നിന്ന് പ്രതിദിനം നീക്കംചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.