കൊച്ചിക്ക് വാഗ്ദാനങ്ങള്‍ വാരിക്കോരി മന്ത്രി

കൊച്ചി: ‘എന്താണ് കൊച്ചിയുടെ വികസനത്തിന് വേണ്ടത്. എത്ര പണമാണ് വേണ്ടത്. നിങ്ങള്‍ അതുമാത്രം പറഞ്ഞാല്‍ മതി. എത്ര തുകയും ഞാന്‍ തരാം.’ കൊച്ചിയെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി മന്ത്രി തോമസ് ഐസക്. കൊച്ചി ടൗണ്‍ഹാളില്‍ ഇ.എം.എസ് പഠനഗവേഷണ കേന്ദ്രം ബജറ്റ് അറ്റ് എറണാകുളം വിഹിതവും തുടര്‍ച്ചയും എന്ന പേരില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം വേളയിലാണ് മന്ത്രിയുടെ വാഗ്ദാനപ്പെരുമഴ. കേരള ചരിത്രത്തില്‍ ആദ്യമായി രൂപംകൊള്ളുന്ന മഹാനഗരമാണ് കൊച്ചി. എല്ലാ വിഭവങ്ങളെയും കാന്തംപോലെ കൊച്ചി ആകര്‍ഷിക്കും. എന്നാല്‍, അതിനുള്ള പശ്ചാത്തല വികസനമൊരുക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.