ആലുവ: ഒന്നേകാല്‍ കിലോ കഞ്ചാവും 80 ലഹരി ഗുളികകളുമായി പൊലീസ് ഗുണ്ടാലിസ്റ്റിലുള്ള മൂന്നുപേരെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. രാമേശ്വരം, വാത്തുരുത്തി നികര്‍ത്തില്‍ വീട്ടില്‍ വിനു എന്ന് വിളിക്കുന്ന ആന്‍റണി (29) രാമേശ്വരം വാത്തുരുത്തി നികര്‍ത്തില്‍ വീട്ടില്‍ മച്ചു എന്ന് വിളിക്കുന്ന അജ്മല്‍ (21) മരട് നെട്ടൂര്‍ ദേശത്ത് താഴത്തെകുടി വീട്ടില്‍ അനൂപ് (26) എന്നിവരെയാണ് എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഒന്നേകാല്‍ കിലോ കഞ്ചാവും 80 നൈട്രസെപാം ഗുളികകളും ഇവരില്‍നിന്ന് കണ്ടത്തെി. കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്ന മാരുതി കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കാപ്പ, ഗുണ്ടാലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായവരെന്ന് എക്സൈസ് സ്പെഷല്‍ സ്വാഡ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍. ജോസ് പറഞ്ഞു. എറണാകുളം, കുമ്പളം, മട്ടാഞ്ചേരി ഭാഗങ്ങളില്‍ ഹോംസ്റ്റേ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. പ്രതികളെ കൊച്ചി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്‍റീവ് ഓഫിസര്‍മാരായ അനീഷ് മോഹന്‍, പി.കെ. ബാലകൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുനില്‍കുമാര്‍, സുരേഷ് ബാബു, റൂബന്‍, ഷിബു, ടോമി, സാജന്‍പോള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.