ജീവനക്കാരെ മര്‍ദിച്ച സംഭവം: ചെങ്ങമനാട് പഞ്ചായത്ത് ഓഫിസ് ജീവനക്കാര്‍ പണിമുടക്കി

ചെങ്ങമനാട്: പഞ്ചായത്ത് ഓഫിസ് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. വെള്ളിയാഴ്ച ജീവനക്കാര്‍ പണിമുടക്കി ഓഫിസിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്‍റടക്കം ജനപ്രതിനിധികള്‍ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഉച്ചക്കുശേഷം കാഞ്ഞൂര്‍, കറുകുറ്റി, ആലങ്ങാട്, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ ജീവനക്കാരും ചെങ്ങമനാട് പഞ്ചായത്ത് ഓഫിസിലത്തെി പിന്തുണ പ്രഖ്യാപിച്ചു. ആവണംകോട് ലിഫ്റ്റ് ഇറിഗേഷന്‍ സ്കീമിന്‍െറ സബ് കനാല്‍ തകര്‍ത്ത് സ്വകാര്യവ്യക്തി അനധികൃത നിര്‍മാണം നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. പഞ്ചായത്തിലെ രണ്ട് ജീവനക്കാര്‍ സംഭവം അന്വേഷിച്ച് നടപടിയെടുത്തതിനത്തെുടര്‍ന്ന് വൈകുന്നേരം മൂന്നരയോടെ രണ്ടുപേര്‍ ഓഫിസിലത്തെി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ തോട്ടുമുഖം സ്വദേശി ഉസ്മാന്‍ (49), ദേശം പുറയാര്‍ സ്വദേശി അജിത് (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പൊലീസ് കേസ് തേച്ചുമായ്ച്ചുകളയുകയാണെന്നും കുറ്റവാളികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നെന്നും ആരോപിച്ചാണ് ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ച് വെള്ളിയാഴ്ച പണിമുടക്കിയത്. ധര്‍ണ എന്‍.ജി.ഒ യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എ. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ഏരിയാ പ്രസിഡന്‍റ് പി.കെ. മണി, ഏരിയാ സെക്രട്ടറി ടി.കെ. സുനില്‍ കുമാര്‍, ജോ. സെക്രട്ടറി കെ.എ. ശ്രീക്കുട്ടന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആര്‍. രാജേഷ്, വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ദിലീപ് കപ്രശേരി, ലത ഗംഗാധരന്‍, സെക്രട്ടറി ടി.ആര്‍. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചക്കുശേഷം വിവിധ പഞ്ചായത്തുകളിലെ അസി. സെക്രട്ടറിമാരായ ജയിന്‍, വര്‍ഗീസ്, സി.കെ. പ്രസാദ്, സൈജു പി. ആന്‍റണി, വര്‍ഗീസ് സാജന്‍, നെടുമ്പാശ്ശേരി ചീഫ് ഓഡിറ്റര്‍ ജി. നൈറ്റോ തുടങ്ങിയവരാണ് ഓഫിസിലത്തെി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിതടസ്സപ്പെടുത്തല്‍, അതിക്രമിച്ചുകയറി പ്രകോപനമുണ്ടാക്കല്‍, പൊതുജന സേവന കേന്ദ്രത്തിന് നാശമുണ്ടാക്കല്‍, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്ന് നെടുമ്പാശ്ശേരി പൊലീസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.