കോണ്‍ഗ്രസ് വിമതന്‍െറ സഹോദരന്‍െറ കാര്‍ തകര്‍ത്തനിലയില്‍

നെട്ടൂര്‍: മരട് നഗരസഭയിലെ വിമത കൗണ്‍സിലര്‍ ബോബന്‍ നെടുംപറമ്പിലിന്‍െറ സഹോദരന്‍ തോമസ് ജോര്‍ജിന്‍െറ കാര്‍ തല്ലിത്തകര്‍ത്തു. നെട്ടൂര്‍ എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിന് സമീപത്തെ റോഡരികില്‍ വ്യാഴാഴ്ച വൈകുന്നേരം ആറോടെ നിര്‍ത്തിയിട്ട കാര്‍ രാത്രി 11.30 ഓടെ തല്ലിത്തകര്‍ത്തനിലയില്‍ കണ്ടത്തെുകയായിരുന്നു. മരട് നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബോബന്‍ നെടുംപറമ്പില്‍ ഇടതുപക്ഷത്തിനെതിരെ വോട്ടുചെയ്തിരുന്നു. നേരത്തേ ഇടതിനായിരുന്നു ബോബന്‍ പിന്തുണ നല്‍കിയത്. പിന്നീട് അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പിന്‍വലിച്ചു. സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഇ.ആര്‍. സന്തോഷിനെ പരാജയപ്പെടുത്തിയാണ് യു.ഡി.എ.എഫിലെ ആര്‍.കെ. സുരേഷ് ബാബു തെരഞ്ഞെടുക്കപ്പെട്ടത്. ബോബന്‍ നെടുംപറമ്പില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനിടെ നഗരസഭക്കകത്തും പുറത്തു ഏതാനും പേര്‍ അസഭ്യവര്‍ഷം നടത്തിയിരുന്നു. 33 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 15 വീതം അംഗങ്ങളും രണ്ട് കോണ്‍ഗ്രസ് വിമതരും ഒരു വ നിതാ സ്വതന്ത്ര അംഗവുമാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ് വിമതന്‍ ജബ്ബാര്‍ പാപ്പന ആദ്യംമുതലേ യു.ഡി.എഫിനൊപ്പമാണ്. ബോബന്‍ നെടുംപറമ്പിലും യു.ഡി.എഫിലേക്ക് കൂറുമാറിയതോടെ നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സ്ഥിതിയാണ്. ഈ നില തുടര്‍ന്നാല്‍ 11ന് നടക്കുന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടി നേരിടേണ്ടി വരും. തനിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് സാലി, ഹക്കീം ഷാ എന്നിവരുടെ നേതൃത്വത്തില്‍ ചിലര്‍ തന്‍െറ വീട്ടിലത്തെി ബഹളം വെച്ചതായി ബോബന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ഇവരുടെ നേതൃത്വത്തില്‍ ചിലര്‍ നഗരസഭയില്‍ തനിക്കെതിരെ അസഭ്യവര്‍ഷവുമായത്തെിയതായും ബോബന്‍ പൊലീസിനോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.