എടത്തല : എടത്തല വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് ഉപഭോക്താക്കളെ വലക്കുന്നു. കിഴക്കമ്പലം വൈദ്യുതി സെക്ഷന്‍ വിഭജിച്ച് എടത്തല സെക്ഷന്‍ സ്ഥാപിതമായത് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തായിരുന്നു. മുപ്പതിനായിരത്തോളം ഉപഭോക്താക്കളാണ് കിഴക്കമ്പലം സെക്ഷന്‍െറ കീഴിലുണ്ടായിരുന്നത്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള സെക്ഷന്‍ വിഭജിച്ചെങ്കിലും പുതുതായി തുടങ്ങിയ എടത്തല സെക്ഷന് കീഴില്‍ കേവലം ആറ് ജീവനക്കാരെ മാത്രമെ നിയമിച്ചിട്ടുള്ളു. ഈ സെക്ഷന്‍െറ പ്രവര്‍ത്തനം പൂര്‍ണ തോതിലാകണമെങ്കില്‍ ഇരുപതോളം ജീവനക്കാരെ ഇവിടെ നിയമിക്കേണ്ടതായിട്ടുണ്ട്. ഇപ്പോഴും മിക്ക പ്രവര്‍ത്തനങ്ങളും കിഴക്കമ്പലവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ബില്ലടക്കാന്‍ പലര്‍ക്കും ഏറെ ദൂരം സഞ്ചരിക്കേണ്ടതായും കൂടുതല്‍ സമയം ക്യൂ നില്‍ക്കേണ്ടതായും വരുന്നുണ്ട്. എടത്തല സെക്ഷന്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത് എടത്തല പഞ്ചായത്ത് കൃഷിഭവന്‍ കെട്ടിടത്തിലാണ്. വിവിധ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് മിക്ക സേവനങ്ങള്‍ക്കും ഇപ്പോഴും ആശ്രയിക്കേണ്ടതായിട്ടുള്ളത് കിഴക്കമ്പലം സെക്ഷനെ തന്നെയാണ്. ഇതിന് പരിഹാരം കാണാന്‍ എടത്തല സെക്ഷനില്‍ ഉടന്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.