മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ ബൈക്ക് യാത്രക്കാരില്‍നിന്ന് പൊലീസുകാരന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. പെറ്റിക്കേസ് എടുത്തെന്ന പരാതിയില്‍ അന്വേഷണത്തിന്, മലപ്പുറം മങ്കട കൃഷ്ണകൃപ വീട്ടില്‍ മനുവര്‍മയുടെ പരാതിയിലാണ് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ഡിവൈ.എസ്.പിയോട് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. മാധവന്‍ നിര്‍ദേശിച്ചത്. ഏപ്രില്‍ അഞ്ചിന് പൊന്നുരുന്നി പാലത്തില്‍ വാഹന പരിശോധനക്കിടെ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ഈ വഴി വരുകയായിരുന്ന മനുവിനെ അലസമായി വാഹനമോടിച്ചതിന്‍െറ പേരില്‍ പിടികൂടുകയും കേസെടുക്കാതിരിക്കാന്‍ 1000രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, മനുവിന്‍െറ കൈയില്‍ 500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ തുക വാങ്ങിയ പൊലീസുകാരന്‍ തന്‍െറ സുഹൃത്തായ ബേസിലിന്‍െറ പക്കല്‍നിന്ന് ഹെല്‍മറ്റ് വെക്കാത്തതിന് 500 രൂപ കൈപ്പറ്റിയതായും മനു പറയുന്നു. എന്നാല്‍, പൊതുസ്ഥലത്ത് പുകവലിച്ച് മലിനീകരണവും പൊതുജനശല്യം ഉണ്ടാക്കിയെന്ന പേരില്‍ മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് സമന്‍സ് വന്നു. ഇതേതുടര്‍ന്നാണ് മനു വിജിലന്‍സില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.