കൊച്ചി: ബ്രോഡ്വേയിലെ ജ്വല്ലറിയില്‍ ആന്ധ്ര പൊലീസ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി നേതൃത്വത്തില്‍ കൊച്ചി റേഞ്ച് ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സമിതി സിറ്റി യൂനിറ്റ് ഭാരവാഹികള്‍ ഇടപെട്ട് ജ്വല്ലറി ഉടമ നിസാറിനെ അറസ്റ്റ് ചെയ്യുന്നതും ആന്ധ്രയിലേക്ക് കൊണ്ടുപോകുന്നതും തടഞ്ഞു. വിശാഖപട്ടണത്തനിന്ന് മഫ്തിയില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കളവുമുതല്‍ കണ്ടത്തൊന്‍ കഴിഞ്ഞദിവസം രാത്രിയില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയതാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. സ്വര്‍ണം ഏജന്‍സിയില്‍നിന്ന് വാങ്ങിയതിന്‍െറ രേഖകള്‍ ഹാജരാക്കിയെങ്കിലും ആന്ധ്ര പൊലീസ് അംഗീകരിച്ചില്ളെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. നിയമനടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ മജിസ്ട്രേറ്റ് അറസ്റ്റ് വാറന്‍റ് തള്ളിയിരുന്നുന്നതായും വ്യാപാരികള്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉടമ നിസാറിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ആന്ധ്രപൊലീസ് ബലമായി ഉടമയെ ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഇത്തരം കേസുകളില്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത് നടപടിയെടുക്കാന്‍ നിയമം വേണമെന്ന് വ്യാപാരി വ്യവസായിസമിതി ജില്ലാ സെക്രട്ടറി ടി.എം. അബ്ദുല്‍ വാഹിദും യൂനിറ്റ് സെക്രട്ടറി എസ്. സുല്‍ഫിക്കര്‍ അലിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.