കുന്നുകര: പഞ്ചായത്തിലെ വയല്‍ക്കര റോഡില്‍ കുന്ന്-അമ്മണത്തുപള്ളം റോഡ് സഞ്ചാരയോഗ്യമല്ലാതായി. പലഭാഗത്തും കാല്‍നടപോലും അസാധ്യമാണ്. വളവും തിരിവും ചെരിവും നിറഞ്ഞ റോഡില്‍ ചിലയിടങ്ങളില്‍ ഒരു വശം 12 അടിമുതല്‍ 50 അടിയോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. റോഡിന് വീതി കുറവുള്ള സ്ഥലമാണിവിടം. അതിനാല്‍ അപകടസാധ്യത കൂടിയിരിക്കുകയാണ്. റോഡിന്‍െറ താഴ്ഭാഗത്ത് ഏതാനും വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഭാരവാഹനങ്ങള്‍, സ്കൂള്‍ ബസുകള്‍ അടക്കം സാഹസികമായാണ് ഇത്വഴി സഞ്ചരിക്കുന്നത്. പ്രദേശത്തെ വിദ്യാര്‍ഥികള്‍ വിവിധ സ്കൂള്‍ ബസുകളില്‍ പോയിമടങ്ങുന്നതും പുറപ്പിള്ളിക്കാവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്ന ലോറികളടക്കം നിരവധി വാഹനങ്ങള്‍ പതിവായി സഞ്ചരിക്കുന്നതും ഇതുവഴിയാണ്. അടിയന്തിരമായി ശാസ്ത്രീയമായ രീതിയില്‍ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് വെസ്റ്റ് വയല്‍ക്കര മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡിന്‍െറ ശോച്യാവസ്ഥ സംബന്ധിച്ച് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ.എ.മുജീബ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി എ.എ.അബ്ദുറഹ്മാന്‍, യൂത്ത് ലീഗ് ശാഖാ പ്രസിഡന്‍റ് എ.എ.ജാഫര്‍, സെക്രട്ടറി പി.എ.അന്‍സല്‍, അല്‍താഫ് വയല്‍കര, നവാബ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.