കാളമുക്ക് ഹാര്‍ബറിലെ തര്‍ക്കം തീര്‍ന്നു

വൈപ്പിന്‍: മുരുക്കുംപാടം കാളമുക്ക് ഹാര്‍ബറില്‍ ലേലക്കുറവ് സംബന്ധിച്ച് മത്സ്യകച്ചവടക്കാരും തരകന്മാരും തമ്മിലെ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം കച്ചവടക്കാര്‍ മത്സ്യം വാങ്ങാതെ മിന്നല്‍ സമരം നടത്തിയിരുന്നു. ധാരണയനുസരിച്ച് നിലവില്‍ കച്ചവടക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 13 ശതമാനം കിഴിവു കൂടാതെ മുന്‍കാലങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന അധിക കിഴിവ് സന്ദര്‍ഭോചിതമായി നല്‍കും. തരകന്‍സ് അസോസിയേഷന്‍ ചുമതലപ്പെടുത്തിയതനുസരിച്ച് ഹാര്‍ബര്‍ ഉടമ ഹബീബ് ഷാജിയും ഫിഷ്മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, ചര്‍ച്ചയിലെ തീരുമാനം സംബന്ധിച്ച് തരകന്‍സ് അസോസിയേഷന്‍െറ മിനുട്ട്സ് പുസ്തകത്തിലും മറ്റും ഒരു രേഖയുമില്ളെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ ധാരണ കേവലം ഹാര്‍ബര്‍ ഉടമയുമായി ഉണ്ടാക്കിയ താല്‍ക്കാലിക ധാരണയാണെന്നാണ് ചില തരകന്മാര്‍ പറയുന്നത്. മാത്രമല്ല, പഴയ രീതിയില്‍ കിഴിവ് തുടരുന്നതില്‍ പല തരകന്മാര്‍ക്കും പ്രതിഷേധവുമുണ്ടെന്നാണ് സൂചന. ഫിഷ്മര്‍ച്ചന്‍റ്സിനെ പ്രതിനിധാനംചെയ്ത് നേതാക്കളായ മുല്ലക്കര സലീം, കെ.പി. രതീഷ്, കെ.എസ്. സുജീഷ്, കെ.കെ. റഫീഖ് , പി.കെ. റഹീം എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.