കഞ്ചാവ് കേസിലെ പ്രതി വ്യാജ നമ്പറെഴുതിയ ഓട്ടോയുമായി പിടിയില്‍

പെരുമ്പാവൂര്‍: കഞ്ചാവുകേസിലെ പ്രതിയെ വ്യാജ നമ്പറെഴുതിയ ഓട്ടോയുമായി പിടിയില്‍. ഒന്നാംമൈല്‍ ഭാഗത്തുനിന്ന് മുടിക്കലില്‍ വാടകക്ക് താമസിക്കുന്ന കഞ്ചാവ് സലാം എന്നുവിളിക്കുന്ന നടപ്പറമ്പ് അബ്ദുല്‍ സലാമാണ് (42) പിടിയിലായത്. വാഹനം ഓടിച്ചുപോകുന്നതിനിടെ മോട്ടോര്‍ വെഹിക്ക്ള്‍ ഡിപ്പാര്‍ട്മെന്‍റ് പരിശോധനക്കിടയിലാണ് പിടിയിലായത്. സംശയംതോന്നി പരിശോധിച്ചപ്പോഴാണ് നമ്പര്‍ വ്യാജമാണെന്ന് കണ്ടത്തെിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന തമിഴ്നാട് ഡ്രൈവിങ് ലൈസന്‍സും വ്യാജമാണെന്ന് തെളിഞ്ഞു. പെരുമ്പാവൂര്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ അരുണിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ പി.എ. ഫൈസല്‍ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.