കൊച്ചിയെ കീഴടക്കി ലഹരി; കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു

കൊച്ചി: നഗരത്തില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു. ഇതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അക്രമസംഭവങ്ങളും വിപണനവുമെല്ലാം വര്‍ധിക്കുകയാണ്. കുറ്റവാളികളും ലഹരി ഉപഭോക്താക്കളും എറണാകുളം താവളമാക്കുകകൂടി ചെയ്തതോടെ മയക്കുമരുന്ന് വിപത്തിന്‍െറ പിടിയിലാണ് നഗരവും പ്രാന്തപ്രദേശങ്ങളും. കുറ്റവാളികള്‍ മുമ്പെന്നത്തെക്കാളും പിടിയിലാവുകയും ലഹരിവിമുക്ത പ്രവര്‍ത്തനങ്ങളും കേന്ദ്രങ്ങളും സജീവമായിരിക്കുമ്പോഴുമാണ് ഇതെല്ലാം മറികടന്ന് ലഹരിക്കടിമകളായവര്‍ സൈ്വരവിഹാരം നടത്തുന്നത്. ഇത്തരക്കാരുടെ അഴിഞ്ഞാട്ടത്തിന് തെളിവാണ് ചൊവ്വാഴ്ച നഗരമധ്യത്തില്‍ പത്ത് വയസ്സുകാരന്‍ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം. കാലങ്ങളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണത്രേ കൊലയാളി. മാര്‍ച്ചുവരെ ഒരുവര്‍ഷത്തിനിടെ എക്സൈസ് സംഘത്തിന്‍െറ പിടിയിലായത് 270 പേരാണ്. മുന്‍ വര്‍ഷം ഇത് 120 പേരായിരുന്നു. മൂന്നുവര്‍ഷം മുമ്പത്തെ 62ല്‍നിന്നാണ് ഈ വളര്‍ച്ച. മുന്‍ കാലത്തൊക്കെ പ്രതിവര്‍ഷം പിടിയിലാകുന്നവരുടെ ശരാശരി എണ്ണം പതിനഞ്ചുമുതല്‍ നാല്‍പത്തി അഞ്ച് വരെയായിരുന്നു. കഞ്ചാവാണ് ഏറ്റവും കൂടുതല്‍ കടത്തുന്നതും ലഹരിക്കായി ഉപയോഗിക്കുന്നതും. ബിഹാര്‍, ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് എത്തുന്നത്. തേനി, കമ്പം എന്നിവിടങ്ങളില്‍നിന്ന് നേരിട്ടും കഞ്ചാവ് കൊച്ചിയിലേക്കത്തെുന്നു. ഇടനിലക്കാരുടെ താവളവും കൊച്ചിയാണ്. സംയുക്ത നീക്കത്തിലൂടെ റെയ്ഡ് കര്‍ശനമാക്കുക മാത്രമല്ല, ലഹരി ഉപയോഗത്തിനെതിരെ സൂഷ്മബോധവത്കരണംകൂടി ആവശ്യമാണെന്ന് എക്സൈസ് ഡെ. കമീഷണര്‍ സുരേഷ് ബാബു പറഞ്ഞു. അടുത്തകാലത്ത് ഷാഡോ പൊലീസിന്‍െറ നേതൃത്വത്തില്‍ കൊച്ചിയിലും പരിസരത്തും മയക്കുമരുന്ന് വേട്ട ശക്തമാക്കിയതും ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. അതേസമയം, ലഹരി കടത്തില്‍നിന്ന് മാഫിയ അല്‍പം പിന്നോട്ടുപോയിട്ടുണ്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞും കഞ്ചാവടക്കം ഉല്‍പന്നങ്ങള്‍ ആവശ്യംപോലെ ലഭ്യമാക്കുന്നു. ആറുമാസത്തിനിടെ മാത്രം ഉണക്കക്കഞ്ചാവ് എഴുപത് കിലോയോളമാണ് ഷാഡോ പൊലീസ് പിടിച്ചെടുത്തത്. ഉപയോഗിക്കുന്നവര്‍ക്ക് പിന്നാലെയല്ല ഷാഡോ പൊലീസ് പോകുന്നത്. വിതരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെതിരെയാണ് നീക്കമെന്നത് ഫലം കാണുന്നുണ്ട്. ഷാഡോ പൊലീസ് എസ്.ഐ വി. ഗോപകുമാറിന്‍െറ നേതൃത്വത്തിലാണ് ശക്തമായ ഇടപെടല്‍. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മുപ്പത് ദിവസത്തിനിടെ മാത്രം നാല്‍പത്തിയഞ്ചോളം കേസുകളും മയക്കുമരുന്ന് കൈമാറ്റവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തു. ഇതൊക്കെയാണെങ്കിലും നഗരത്തിന്‍െറ മുക്കിലും മൂലയിലും ലഹരിപദാര്‍ഥങ്ങള്‍ കിട്ടുന്നുവെന്നത് യാഥാര്‍ഥ്യം. ഐ.എന്‍.ബി എന്ന സര്‍ക്കാറിതര ഏജന്‍സിയുടെ കണക്കനുസരിച്ച് കൊച്ചിയിലെ എട്ടുശതമാനം പെണ്‍കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നു. മറ്റൊരു ഏജന്‍സി പത്ത് ശതമാനം വിദ്യാര്‍ഥികള്‍ പുകയില ഉപയോഗിക്കുന്നെന്ന് കണ്ടത്തെി. 0.15 ശതമാനം വിദ്യാര്‍ഥികള്‍ മദ്യത്തിന് അടിമയെന്നും കണ്ടത്തെലുണ്ട്. എറണാകുളം നഗരത്തിലെ ബോള്‍ഗാട്ടി പാലസ്, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, വൈപ്പിന്‍, കളമശ്ശേരി, കെ.എസ്.ആര്‍.ടി.സി പരിസരം, നഗരത്തിന് പുറത്ത് ആലുവ തുടങ്ങിയ ഇടങ്ങളാണ് ലഹരി കൈമാറ്റത്തിന്‍െറ കേന്ദ്രങ്ങള്‍.ഇതര സംസ്ഥാന തൊഴിലാളികളാണ് മയക്കുമരുന്ന് വാഹകരും ഇടനിലക്കാരും. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് പ്രകാരം 50ഓളം എയ്ഡ്സ് രോഗികള്‍ നഗരത്തിലുണ്ട്. ഇവരിലേറെയും മയക്കുമരുന്ന് ഉപയോഗിക്കുന്നു. മയക്കുമരുന്ന് കുത്തിവെക്കാന്‍ ഒരേ സിറിഞ്ച് ഉപയോഗിക്കുന്നതിനാല്‍ രോഗം പകരുന്നത് വെല്ലുവിളിയാണ്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴിലെ കേന്ദ്രത്തില്‍ നിരവധി പേര്‍ ചികിത്സ തേടിയത്തെുന്നുമുണ്ട്്. ഫലത്തില്‍ ലഹരിമരുന്നിന്‍െറ പിടിയിലാണ് മെട്രോ നഗരമായ കൊച്ചിയെന്ന് വ്യക്തം. നിത്യേന രണ്ട് മയക്കുമരുന്ന് കേസെങ്കിലും നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആള്‍ത്തിരക്കുള്ള സ്ഥലങ്ങളിലും ഒഴിഞ്ഞ ഇടങ്ങളിലും ഒരുപോലെ ഇപ്പോള്‍ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.