മട്ടാഞ്ചേരി: പുല്ളേപ്പടിയില്‍ പത്ത് വയസ്സുകാരനെ മയക്കുമരുന്ന് ലഹരിയിലായ അജിയെന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവം പശ്ചിമകൊച്ചി മേഖലയിലും ഭീതിപടര്‍ത്തുന്നു. ലഹരി ഉയര്‍ത്തുന്ന മയക്കുമരുന്ന് വിപണനവും ഉപയോഗവും ഏറിയ പല മേഖലകളും പശ്ചിമകൊച്ചിയിലുണ്ട്. ലഹരിക്കടിമപ്പെട്ട് അക്രമാസക്തരാകുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് ഫോര്‍ട്ട് കൊച്ചി സൗദി കടപ്പുറത്ത് കളിച്ചുകൊണ്ടിരുന്ന ബാലനെ മയക്കുമരുന്ന് ലഹരിയിലത്തെിയ യുവാവ് പൊതിരെ തല്ലിയത്. അവശനായ കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.ബൈക്കിടിച്ച് അടുത്തിടെ മുച്ചക്ര വാഹനത്തിന്‍െറ ഡ്രൈവര്‍ മരണപ്പെട്ട സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാവ് ലഹരിയിലായിരുന്നെന്നാണ് കണ്ടുനിന്നവര്‍ ആരോപിച്ചത്. മയക്കുമരുന്ന് ലഹരിയില്‍ വിദേശവനിതയെ യുവാക്കള്‍ കയറിപ്പിടിച്ച സംഭവവും സ്ത്രീകളടക്കമുള്ള വഴിയാത്രക്കാരും സുരക്ഷിതരല്ളെന്നതിന്‍െറ തെളിവായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. മട്ടാഞ്ചേരിയില്‍ രണ്ടുവര്‍ഷം മുമ്പ് നേപ്പാളിയായ യുവതിയെ വിവസ്ത്രയാക്കാനുള്ള ശ്രമം നടന്നതും മയക്കുമരുന്നിന്‍െറ ലഹരിയിലായിരുന്ന യുവാവാണെന്നായിരുന്നു പിടികൂടിയ നാട്ടുകാര്‍ ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.