മട്ടാഞ്ചേരി: കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ സ്റ്റേറ്റ് ബാങ്കിന് സമീപത്തെ കല്‍വത്തി പാലമാണ് നാട്ടുകാര്‍ ഒരു മണിക്കൂറോളം ഉപരോധിച്ചത്. നഗരസഭാ മൂന്നാം ഡിവിഷനിലാണ് രണ്ടുമാസമായി രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. ഡിവിഷനിലെ നെല്ലുകടവ്, മാങ്ങാചാപ്പറ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം ലഭിക്കാത്തത്. നൂറുകണക്കിന് കുടുംബങ്ങള്‍ വെള്ളം പണം കൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. കൗണ്‍സിലറോടും ജല അതോറിറ്റി അധികൃതരോടും പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറോളംപേര്‍ റോഡ് ഉപരോധിച്ചത്. സംഭവമറിഞ്ഞ് ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, എസ്.ഐ എസ്. ദ്വിജേഷ് എന്നിവരത്തെി സമരക്കാരോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രശ്നത്തിന് പരിഹാരം കാണാതെ പിന്മാറില്ളെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു. ഇതിനിടെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തത്തെി. എന്നാല്‍, സമരത്തെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കില്ളെന്നും കുടിവെള്ളം ലഭിക്കുകയെന്നതാണ് ആവശ്യമെന്നും നാട്ടുകാര്‍ പറഞ്ഞു. പിന്നീട് മട്ടാഞ്ചേരിയില്‍നിന്ന് എസ്.ഐ വി. ജോഷിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയെങ്കിലും വാട്ടര്‍ അതോറിറ്റി അധികൃതര്‍ എത്താതെ പിന്മാറില്ളെന്ന വാശിയില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു. ഇതിനിടെ സമീപത്തെ ഡിവിഷനിലെ കൗണ്‍സിലര്‍ സീനത്ത് റഷീദ് എത്തിയിട്ടും ഡിവിഷന്‍ കൗണ്‍സിലര്‍ വരാതായതോടെ നാട്ടുകാര്‍ കൂടുതല്‍ ക്ഷുഭിതരായി. സമീപത്തെ സ്വകാര്യ ഹോട്ടലിലേക്ക് വെള്ളം മറിച്ചുകൊടുക്കുന്നതാണ് കുടിവെള്ളം തീരെ ലഭിക്കാത്തതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുടിവെള്ള പൈപ്പുകളിലെ തകരാര്‍ പരിഹരിക്കാത്തതും ജനുറം കുടിവെള്ള പദ്ധതിയില്‍നിന്ന് മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി മേഖലയെ ഒഴിവാക്കിയതും പ്രശ്നത്തിന് കാരണമായതായി നാട്ടുകാര്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് സ്ഥലത്തത്തെി പൊലീസ് ഉദ്യോഗസ്ഥരുമായും സമരക്കാരുമായി സംസാരിച്ചു. പമ്പിങ് സമയം കൂട്ടാമെന്ന് അറിയിച്ചു. എന്നാല്‍, അതുകൊണ്ട് പ്രശ്നം തീരില്ളെന്നും പൈപ്പുകള്‍ പരിശോധിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ സ്ഥലത്തത്തെിയ ഡിവിഷന്‍ കൗണ്‍സിലര്‍ ഷമീനയെ നാട്ടുകാര്‍ തടഞ്ഞു. കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാതെ കൗണ്‍സിലര്‍ നാട്ടുകാരില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. സമരക്കാരും പൊലീസും വാട്ടര്‍ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ അര മണിക്കൂര്‍ പമ്പിങ് സമയം കൂട്ടാമെന്നും ഹോട്ടലിലേക്കുള്ള പൈപ്പുകളും മറ്റ് പൈപ്പുകളും അടിയന്തരമായി പരിശോധിക്കാമെന്നും ഉറപ്പുനല്‍കിയശേഷമാണ് നാട്ടുകാര്‍ സമരത്തില്‍നിന്ന് പിന്തിരിഞ്ഞത്. പ്രശ്നത്തിന് പരിഹാരമായില്ളെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.