കോതമംഗലം: ഹജ്ജിനും ഉംറക്കും കൊണ്ടുപോകാമെന്നുപറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മണ്ണാര്‍ക്കാട് തെങ്കര പേത്തത്തേ് റഹീം(36) എന്നയാളെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് പിടികൂടി. നെല്ലിക്കുഴിയില്‍ ഹജ്ജ്-ഉംറ സര്‍വിസ് നടത്തുന്നതിനിടെ ഹജ്ജിനും ഉംറക്കും കൊണ്ടു പോകാമെന്നുപറഞ്ഞ് തങ്കളം വട്ടക്കുടിയില്‍ ഇബ്രാഹീമിന്‍െറ പക്കല്‍നിന്ന് 6,60,000 രൂപ വാങ്ങിയിരുന്നു. എന്നാല്‍, ഇവരെ കൊണ്ടുപോയില്ല. പിന്നീട് സ്ഥാപനം രാമനാട്ടുകരയിലേക്ക് മാറ്റിയ ഇയാള്‍ 44 അംഗസംഘവുമായി ഉംറക്കുപോകാന്‍ നെടുമ്പാശ്ശേരിയിലത്തെിയപ്പോഴാണ് കോതമംഗലം എസ്.ഐ ഉണ്ണികൃഷ്ണന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. മറ്റ് ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കിയശേഷം എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.