സ്ത്രീയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നുപേര്‍ പിടിയില്‍

മരട്: പത്തനംതിട്ട സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നുപേരെ മരട് പൊലീസ് പിടികൂടി. വസ്തുവകകള്‍ എഴുതിനല്‍കാമെന്നുപറഞ്ഞ് വാഹനം വിളിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നത്രേ. മറയൂര്‍ സ്വദേശി ഇസ്മായില്‍ (60), അരൂര്‍ സ്വദേശി പോണി (33), ആലുവ സ്വദേശി സെയ്ദ് (32) എന്നിവരാണ് പിടിയിലായത്. സ്ത്രീയുടെ ബന്ധുവിന്‍െറ പരാതിയെ തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് യുവതിയെ വിട്ടുകിട്ടണമെങ്കില്‍ 45 ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇവര്‍ ബന്ധപ്പെട്ട ഫോണ്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ ഇസ്മയിലിനെ മറയൂരില്‍നിന്ന് ശനിയാഴ്ച പിടികൂടുകയും ഇയാളെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മറ്റ് രണ്ടുപേരെ കൊച്ചിയില്‍നിന്നും പിടികൂടി. യുവതിയെ തൃക്കാക്കരയില്‍നിന്ന് കണ്ടത്തെി. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.