മുത്തേ പൊന്നിന്‍െറ രണ്ടാം ഘട്ടത്തിന് സമാപനം പാട്ടുമത്സരത്തില്‍ താരമായത് കലക്ടര്‍

കൊച്ചി: നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ... കുട്ടിക്കൂട്ടത്തിനു മുന്നില്‍ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം ഗായകനായി. ആവേശത്തോടെ കുട്ടികളും അതേറ്റുപാടി. നിലക്കാത്ത ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ കീബോര്‍ഡും ഗിറ്റാറും അദ്ദേഹം കുട്ടികള്‍ക്കായി വായിച്ചു. കലക്ടര്‍ തുടക്കമിട്ടതോടെ പാട്ടുമത്സരത്തിന് കളമൊരുങ്ങി. കീബോര്‍ഡില്‍ വായിക്കുന്ന പാട്ട് ഏതെന്ന് മനസ്സിലാക്കി ടീമുകള്‍ പാടണം. വാശിയേറിയ പാട്ടുമത്സരത്തില്‍ എല്ലാ ടീമുകളെയും സഹായിക്കുന്ന ടീമംഗമായി കലക്ടറും. പാട്ടുമത്സരം അവസാനിച്ച് കുട്ടികളുടെ ചെണ്ടമേളത്തോടെ മുത്തേ പൊന്നേ ക്യാമ്പിന് കൊട്ടിക്കലാശവുമായി. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അവധിക്കാല പരിശീലനത്തിന് അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ‘മുത്തേ.. പൊന്നേ..’ ക്യാമ്പിന്‍െറ രണ്ടാം ഘട്ടത്തിന്‍െറ സമാപന ചടങ്ങിലാണ് ആരവങ്ങളും ആവേശവും നിറഞ്ഞത്. മൂന്ന് ദിവസമായി തമ്മനം ശാന്തിപുരം കോളനിയിലെ എസ്.ഡി കോണ്‍വെന്‍റിലായിരുന്നു ക്യാമ്പ് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ലഭിക്കാത്ത കുട്ടികളെ മികച്ച പരിശീലനം നല്‍കി പ്രതിഭകളെ കണ്ടത്തെി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് വിവിധ രംഗങ്ങളില്‍ തുടര്‍ പരിശീലനത്തിനും അവസരം നല്‍കും. അവസാന ദിവസം ഉച്ച മുതല്‍ കലക്ടറും ഭാര്യയും വിജിലന്‍സ് എസ്.പിയുമായ നിശാന്തിനിയും ക്യാമ്പിലുണ്ടായിരുന്നു. വായനശാലയിലേക്ക് പുസ്തകങ്ങള്‍ ലഭ്യമാക്കണമെന്നും പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അവസരം നല്‍കണമെന്നും കുട്ടികള്‍ പറഞ്ഞു. കളി ഉപകരണങ്ങളും നെറ്റും കുട്ടികള്‍ ആവശ്യപ്പെട്ടു. ഇവയെല്ലാം തന്നെ കുട്ടികള്‍ക്ക് എത്രയും വേഗം ലഭ്യമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. കൂടാതെ കുട്ടികളുടെ നേതൃത്വത്തില്‍ ബാന്‍ഡ് രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ക്യാമ്പിലത്തെിയ ചലച്ചിത്ര താരം ജയസൂര്യ കുട്ടികളോടൊപ്പം സമയം ചെലവഴിച്ചിരുന്നു. ലൈബ്രറിക്ക്് പുസ്തകങ്ങള്‍ നല്‍കാമെന്നും ജയസൂര്യ പറഞ്ഞിരുന്നു. മൂന്നു ദിവസത്തെ ക്യാമ്പില്‍ റേഡിയോ ജോക്കി പ്രിയ രാജ്, സി.ഐ അനന്തലാല്‍, മേജര്‍ രവി തുടങ്ങിയവര്‍ ക്ളാസെടുത്തു. ഡോ. ചിത്രയുടെ കൗണ്‍സലിങും ഡാന്‍സര്‍ നിയാസിന്‍െറ പരിശീലനവും നടന്നു. മികച്ച അധ്യാപികക്കുള്ള അവാര്‍ഡ് നേടിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രാജലക്ഷ്മി ടീച്ചറും വിജിലന്‍സ് എസ്.പി നിശാന്തിനിയും കുട്ടികളുടെ മാതാപിതാക്കള്‍ക്കും ക്ളാസുകളെടുത്തു. ഭവന്‍സ് വിദ്യാമന്ദിര്‍ സ്കൂളിലെ കുട്ടികളുടെ ബോധി ബാന്‍ഡിന്‍െറ മ്യൂസിക് ഷോയും നടന്നു. ബിമല്‍ വാസ്, ബിന്ദു സത്യജിത്ത്, ജിത്തു തരൂര്‍, നൗഷാദ്, ഇന്ദു, രാകേഷ്, ലത ഭട്ട്, ഡോ. പ്രവീണ്‍, അനൂപ് ചന്ദ്രന്‍, മിഷേല്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.