വൈപ്പിന്‍: പൊക്കാളി പാടശേഖരങ്ങള്‍ നിയമവിരുദ്ധമായി വര്‍ഷക്കെട്ടാക്കുന്നതിനും തരിശിടുന്നതിനുമെതിരെ പൊക്കാളി കൃഷി സംരക്ഷണ കര്‍ഷക-മത്സ്യത്തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ പുതിയ ഘട്ടത്തിലേക്ക്. ജില്ലാ ഭരണകൂടത്തിന്‍െറ ഉത്തരവ് ലംഘിച്ച്, നിയമവിരുദ്ധമായി വര്‍ഷക്കെട്ട് നടത്തുന്ന, തരിശിടുന്ന പാടശേഖരങ്ങള്‍ കൊടികുത്തി പിടിച്ചെടുത്ത് അവകാശം സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി മേയ്ദിനത്തില്‍ രാവിലെ ഒമ്പതിന് എളങ്കുന്നപ്പുഴ കവലയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറന്‍ പാടശേഖരങ്ങളില്‍ പലതും കലക്ടറുടെ ഉത്തരവ് വകവെക്കുന്നില്ളെന്ന് സമരസമിതി ചെയര്‍മാന്‍ സി.ജി. ബിജു അറിയിച്ചു. വര്‍ഷക്കെട്ട് നടത്താനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ഈ പ്രദേശത്തെ പാടം ഉടമകള്‍. ചില പാടശേഖരങ്ങളില്‍ ഇതിനായി ലേലം നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്തുവിലകൊടുത്തും പാടശേഖരങ്ങള്‍ സംരക്ഷിക്കുമെന്ന് സമിതി അറിയിച്ചു. തുടര്‍ച്ചയായി തരിശിടുന്ന പാടശേഖരങ്ങള്‍ കേരള ഭൂവിനിയോഗ നിയമപ്രകാരം പിടിച്ചെടുത്ത് കൃഷിയിറക്കാന്‍ തയാറായവര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.