വൈപ്പിന്‍: പകലിലെ കൊടും ചൂട് വകവെക്കാതെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. കത്തുന്ന ചൂടിലും വിശ്രമമില്ലാതെ, സമയം കളയാനില്ലാതെ പരാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എസ്. ശര്‍മ വ്യാഴാഴ്ച മണ്ഡലത്തിലെ കുഴുപ്പിള്ളി പഞ്ചായത്തില്‍ രണ്ടാംഘട്ട പര്യടനം നടത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ആര്‍. സുഭാഷ് വ്യാഴാഴ്ച വോട്ടുതേടി ഞാറക്കല്‍ ചെറുപുഷ്പ അഗതി മന്ദിരത്തിലത്തെി. എടവനക്കാട്, കടമക്കുടി മണ്ഡലങ്ങളിലെ മുന്നണി യോഗങ്ങളിലും പങ്കെടുത്തു. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.കെ. വാമലോചനന്‍ എളങ്കുന്നപ്പുഴ പഞ്ചായത്തിലാണ് വോട്ട് അഭ്യര്‍ഥിച്ചത്. രാവിലെ ഫിഷറീസ് ഹാര്‍ബറിലത്തെിയ സ്ഥാനാര്‍ഥി പിന്നീട് പുതുവൈപ്പ് ഭാഗങ്ങളില്‍ വോട്ടര്‍മമാരെ കണ്ടു. വൈകുന്നേരം എളങ്കുന്നപ്പുഴയില്‍ റോഡ് ഷോ നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജ്യോതിവാസ് പറവൂര്‍ മണ്ഡലത്തില്‍ ഒരുവട്ടം പര്യടനം പൂര്‍ത്തിയാക്കി. പറവൂര്‍: നിയോജക മണ്ഡലത്തിന്‍െറ കാര്‍ഷിക ഗ്രാമമായ പുത്തന്‍വേലിക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശാരദ മോഹന്‍ വ്യാഴാഴ്ച പര്യടനം നടത്തി. എളന്തിക്കര മഹാത്മ അയ്യങ്കാളി റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. കോളനിയിലെ വീടുകളില്‍ സന്ദര്‍ശിച്ചു. എളന്തിക്കര കവല, ജലസേചന കേന്ദ്രമായ മോറത്തോട്, ചൗക്കകടവ്, കണക്കന്‍ കടവ്, പാത്തിപള്ളി, തുരുത്തൂര്‍ എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലും, സഹകരണ ബാങ്ക്, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ചും പ്രചാരണം നടത്തി. പറവൂര്‍ ടൗണിലെ രണ്ട് മരണ വീടുകളിലത്തെി അനുശോചനമറിയിച്ചു. വൈകീട്ട് നഗരത്തില്‍ വോട്ട് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.